NEWS
പെൻഷൻ വിതരണം നാളെ മുതൽ തുടങ്ങും
18/08/2026 05:36 PM IST
nila

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെൻഷനും വിതരണം ചെയ്യുന്നതിനുള്ള തുക അനുവദിച്ച് സംസ്ഥാന സർക്കാർ. ക്ഷേമനിധി ബോർഡിന്റെ ഈ മാസത്തെ പെൻഷൻ വിതരണത്തിനായി 130.31 കോടി രൂപയാണ് അനുവദിച്ചത്. ഇതിലൂടെ 6.59 ലക്ഷം ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിക്കും. പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും.
സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിനായി 951.39 കോടി രൂപയും സർക്കാർ അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 51.59 ലക്ഷം ഗുണഭോക്താക്കൾക്കാണ് ഈ തുക ലഭിക്കുക. ഈ മാസത്തെ പെൻഷൻ വിതരണം ഓഗസ്റ്റ് 31 വരെ തുടരും.
മുൻ മാസങ്ങളിലേതുപോലെ ഈ മാസവും സഹകരണ സംഘങ്ങൾ വഴിയാണ് പെൻഷൻ ഗുണഭോക്താക്കളുടെ വീടുകളിൽ എത്തിക്കുന്നത്. ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെൻഷനും ഉൾപ്പെടെ 1081.70 കോടി രൂപയുടെ വിതരണത്തിനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










