06:31am 22 April 2025
NEWS
ഏറ്റവും കൂടുതൽ നീളമുള്ള ലിം​ഗമുള്ള പുരുഷന്മാർ ഏത് രാജ്യത്തെന്ന് വെളിപ്പെടുത്തി പഠനറിപ്പോർട്ട്

12/01/2025  12:53 PM IST
nila
ഏറ്റവും കൂടുതൽ നീളമുള്ള ലിം​ഗമുള്ള പുരുഷന്മാർ ഏത് രാജ്യത്തെന്ന് വെളിപ്പെടുത്തി പഠനറിപ്പോർട്ട്

ലോകത്ത് ഏറ്റവും കൂടുതൽ നീളമുള്ള ലിം​ഗമുള്ള പുരുഷന്മാർ ആഫ്രിക്കൻ രാജ്യമായ സുഡാനിലെന്ന് പഠന റിപ്പോർട്ട്. അന്താരാഷ്ട്ര തലത്തിൽ നടത്തിയ പല പഠനങ്ങളുടെ ഡേറ്റ ക്രോഡീകരിച്ച് ‘ഡേറ്റ പാണ്ടാസ്’ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സുഡാനിലെ പുരുഷന്മാരുടെ ശരാശരി ലിംഗനീളം 7.07 ഇഞ്ചാണെന്ന്‌(17.95 സെന്റിമീറ്റർ) റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആഗോള ശരാശരിയായ 5.1 മുതൽ 5.5 ഇഞ്ചിനേക്കാൾ ഏതാണ്ട്‌ രണ്ട്‌ ഇഞ്ച്‌ കൂടുതലാണിതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്റർനാഷനൽ സെക്ഷ്വൽ മെഡിസിൻ ജേണലിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. 

ഏറ്റവും കൂടുതൽ നീളമുള്ള ലിം​ഗമുള്ള പുരുഷന്മാരുള്ള രാജ്യത്തിന്റെ പട്ടികയിൽ രണ്ടാം സ്ഥാനത്ത്‌ മറ്റൊരു ആഫ്രിക്കൻ രാജ്യമായ ഡമോക്രാറ്റിക്‌ റിപബ്ലിക്‌ ഓഫ്‌ കോംഗോയാണ്‌. ഇവിടുത്തെ പുരുഷന്മാരുടെ ലിംഗത്തിന്റെ നീളം ശരാശരി 7.05 ഇഞ്ചാണ്‌. ഇക്വഡോർ(6.93 ഇഞ്ച്‌), റിപബ്ലിക്‌ ഓഫ്‌ കോംഗോ(6.83 ഇഞ്ച്‌), ഘാന(6.81 ഇഞ്ച്‌) എന്നിവയാണ്‌ ആദ്യ അഞ്ചിലുള്ള മറ്റ്‌ രാജ്യങ്ങൾ. പട്ടികയിൽ 105-ാം സ്ഥാനത്താണ്‌ ഇന്ത്യ.  ശരാശരി 5.09 ഇഞ്ച്‌ നീളവുമാണ്(12.93 സെന്റിമീറ്റർ) ഇന്ത്യയിലെ പുരുഷന്മാരുടെ ലിം​ഗത്തിനുള്ളത്.

ഇന്ത്യയ്‌ക്ക്‌ പിന്നിൽ 106-ാം സ്ഥാനത്ത് ചൈനയും. പട്ടികയിൽ ഏറ്റവും പിന്നിലുള്ളത്‌ തായ്‌ലൻഡാണ്‌. 3.72 ഇഞ്ചാണ്‌ തായ്‌ലാൻഡിലെ പുരുഷന്മാരുടെ ലിംഗത്തിന്റെ ശരാശരി നീളം. ഉത്തര കൊറിയ, കംബോഡിയ, നേപ്പാൾ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളും പുരുഷലിംഗത്തിന്റെ ശരാശരി നീളത്തിൽ കാര്യത്തിൽ പിന്നിലാണ്‌. പട്ടികയിൽ അമേരിക്ക 68-ാം സ്ഥാനത്തും യുകെ 60-ാം സ്ഥാനത്തും കാനഡ 74-ാം സ്ഥാനത്തുമാണ്‌.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.