06:47pm 12 November 2026
NEWS
പെനാങ് റോഡ്‌ഷോ 9-ആം പതിപ്പ് കൊച്ചിയിൽ.
23/01/2026  04:36 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പെനാങ് റോഡ്‌ഷോ 9-ആം പതിപ്പ് കൊച്ചിയിൽ

 

പെനാങ് കൺവെൻഷൻ & എക്സിബിഷൻ ബ്യൂറോ (പിസിഇബി) പെനാങ് റോഡ്ഷോ ടു ഇന്ത്യ 2026 ന്റെ 9-ാമത് പതിപ്പ് കൊച്ചിയിൽ നടന്നു. ജനുവരി 19 മുതൽ 27 വരെയുള്ള  റോഡ്‌ഷോകൾ ഇന്ത്യയിലെ നാല് പ്രധാന നഗരങ്ങളിലായാണ് നടക്കുന്നത്. കൊച്ചിക്കു മുൻപ് മുംബൈയിലും ന്യൂഡൽഹിയിലും ഷോകൾ നടന്നു. അടുത്ത റോഡ് ഷോ ചെന്നൈയിൽ 27നു നടക്കും. നാല് നഗരങ്ങളിലായി 800-ലധികം ബിസിനസുകാരും 100-ലധികം മാധ്യമ പ്രതിനിധികളും പങ്കെടുക്കും.

2025 നവംബർ വരെ, ഇന്ത്യയിൽ നിന്ന് 42,367-ലധികം പേർ പെനാങ്ങ് സന്ദർശിച്ചു. 2026 ഡിസംബർ 31 വരെ ഇന്ത്യൻ പൗരന്മാർക്കുള്ള വിസ ഇളവ് പെനാങ് തുടരുന്നത് ടൂറിസത്തിനും ബിസിനസിനുമുളള പ്രിയപ്പെട്ട സ്ഥലമായി മലേഷ്യയേയും പെനാങ്ങിനേയും മാറ്റി. പെനാങ് 2025 നവംബർ വരെ 2,900-ലധികം ബിസിനസ് ഇവന്റുകൾ നടത്തി.

മലേഷ്യയുടെ ആഗോള പ്രൊഫൈൽ ഉയർത്തുന്നതിനും ടൂറിസം വളർച്ച ത്വരിതപ്പെടുത്തുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു ദേശീയ അജണ്ടയായ വിസിറ്റ് മലേഷ്യ ഇയർ 2026 വഴി 2026 മലേഷ്യയുടെ ടൂറിസം വ്യവസായത്തിന് ഒരു നിർണായക നാഴികക്കല്ലാണ്. വിപണി സാന്നിധ്യവും പങ്കാളിത്തവും ശക്തിപ്പെടുത്തുക, ആഗോള യാത്രകൾ തുടങ്ങിയ അജണ്ടകളുമായുള്ള യാത്രകളിൽ മുന്നോട്ട് കൊണ്ടുപോകുന്നതിൽ പെനാങ് റോഡ്‌ഷോ ടു ഇന്ത്യ 2026 പോലുള്ള സംരംഭങ്ങൾ നിർണായക പങ്ക് വഹിക്കുന്നു.‌

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img