10:14pm 08 September 2026
NEWS
ശിവഗിരി തീർത്ഥാടന പദയാത്രയുടെ വ്രതാരംഭം കുറിച്ചു കൊണ്ടുള്ള പീതാംബരദീക്ഷ നടത്തി
18/12/2025  09:38 PM IST
nila
ശിവഗിരി തീർത്ഥാടന പദയാത്രയുടെ വ്രതാരംഭം കുറിച്ചു കൊണ്ടുള്ള പീതാംബരദീക്ഷ നടത്തി


ചെങ്ങന്നൂർ: എസ് എൻ ഡി പി യോഗം ചെങ്ങന്നൂർ യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രഥമ ശിവഗിരി തീർത്ഥാടന പദയാത്രയുടെ വ്രതാരംഭം കുറിച്ചു കൊണ്ടുള്ള പീതാംബരദീക്ഷ മെഴുവേലി ആനന്ദഭൂതേശ്വര ക്ഷേത്രത്തിൽ നടത്തി.
.ചടങ്ങിന്റെ മുഖ്യ ആചാര്യൻ പത്മശ്രീ ശ്രീമദ്   വിശുദ്ധാനന്ദ സ്വാമികളെ യൂണിയൻ അഡ്മിനിസ്ട്രേറ്റർ  സുരേഷ് പരമേശ്വരൻ
പൂർണ്ണകുംഭം നൽകി സ്വീകരിച്ചു. ശ്രീമദ് വിശുദ്ധാനന്ദ  സ്വാമികളുടെ അനുഗ്രഹപ്രഭാഷണത്തിനു ശേഷം പദയാത്ര വ്രതാരംഭം കുറിച്ചുകൊണ്ടുള്ള പീതാംബരദീക്ഷ ചടങ്ങും അദ്ദേഹം നിർവഹിച്ചു.ശേഷം ചെങ്ങന്നൂർ എസ് എൻ ഡി പി വൈദിക യോഗത്തിന്റെ കാർമികത്വത്തിൽ വിശ്വശാന്തി മഹായജ്ഞവും മഹാഗുരു പൂജയും നടന്നു. യൂണിയൻ അഡ്മിനിസ്ട്രേറ്റർ 
സുരേഷ് പരമേശ്വരൻ പദയാത്രികർക്ക്  വേണ്ട മാർഗനിർദേശം നൽകി. അന്നദാനത്തോടുകൂടി ചടങ്ങുകൾ സമാപിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img