NEWS
പീരുമേട്ടിൽ കാർ പുഴയിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം
26/09/2026 06:18 AM IST
nila

പീരുമേട്: ഇടുക്കി കുട്ടിക്കാനം–കട്ടപ്പന മലയോര ഹൈവേയിൽ കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. അടൂർ സ്വദേശി അഭിഷേക് എസ്. നായർ (28) ആണ് മരിച്ചത്. നാലാം മൈൽ പാലത്തിന് സമീപം വെള്ളിയാഴ്ച രാത്രി 10.15ഓടെയായിരുന്നു അപകടം.
അപകടത്തിൽ അഭിഷേകിന്റെ ഭാര്യ കാവ്യ, അപ്സ, അഭിറാം എന്നിവർക്ക് പരുക്കേറ്റു. ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിനോദയാത്രയുടെ ഭാഗമായി കുടുംബത്തോടൊപ്പമാണ് അഭിഷേക് പീരുമേട്ടിലെത്തിയത്. കുട്ടിക്കാനത്തെ റിസോർട്ടിലായിരുന്നു കുടുംബത്തിന്റെ താമസം. കരിന്തരുവിയിൽ മറ്റൊരു റിസോർട്ടിൽ താമസിച്ചിരുന്ന സുഹൃത്തുക്കളെ കാണുന്നതിനായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
നാലാം മൈൽ പാലത്തിന് സമീപം എത്തിയ കാർ നിയന്ത്രണം വിട്ട് ചിന്നാർ പുഴയിലേക്ക് മറിയുകയായിരുന്നു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










