
എറണാകുളം ലൂർദ് ആശുപത്രിയിൽ സംഘടിപ്പിച്ച പീഡിയാട്രിക് എമർജൻസി ആൻഡ് റിസസിറ്റേഷൻ വർക്ക്‌ഷോപ്പ് ലൂർദ് ആശുപത്രി ഡയറക്ടർ ഫാ. ജോർജ് സെക്വീര ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.എമർജൻസി വിഭാഗം മേധാവി ഡോ. അരുൺ കുമാർ. കെ, മെഡിക്കൽ സൂപ്രണ്ട് ഡോ. സന്തോഷ് ജോൺ എബ്രഹാം, എമർജൻസി വിഭാഗം , സീനിയർ കൺസൾട്ടന്റ് ഡോ. അപർണ സിൻഹ എന്നിവർ വേദിയിൽ.
കൊച്ചി: എറണാകുളം ലൂർദ് അശുപത്രിയിൽ പീഡിയാട്രിക് എമർജൻസി ആൻഡ് റീസസിറ്റേഷൻ വർക്ക്ഷോപ്പ് (കുട്ടികളിലെ അടിയന്തര വൈദ്യസഹായ - ജീവൻരക്ഷാ പരിശീലനക്കളരി) സംഘടിപ്പിച്ചു. എമർജൻസി മെഡിസിൻ അസോസിയേഷൻ ആനുവൽ കോൺഫറൻസ് ഇ.എം. കേരള 2026 ന്റെ ഭാഗമായി എമർജൻസി മെഡിസിൻ അസോസിയേഷൻ, അക്കാദമിക് കോളേജ് ഓഫ് എമർജൻസി എക്സ്പേർട്ട്സ് ഇൻ കേരള, എറണാകുളം ലൂർദ് ആശുപത്രി എമർജൻസി വിഭാഗം എന്നിവയുടെ സംയുക്‌താഭിമുഖ്യത്തിലാണ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചത്. ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ലൂർദ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.സന്തോഷ് ജോൺ എബ്രഹാം ആശംസകൾ അർപ്പിച്ചു. ലൂർദ് ആശുപത്രി എമർജൻസി വിഭാഗം മേധാവി ഡോ. അരുൺകുമാർ കെ., എമർജൻസി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. അപർണ്ണ സിൻഹ, തൃശ്ശൂർ മെഡിക്കൽ കോളേജ് അസിസ്റ്റൻറ് പ്രൊഫസറും എമർജൻസി മെഡിക്കൽ അസോസിയേഷൻ സെക്രട്ടറിയുമായ ഡോ.അഖിൽ എസ്. എൽ. ഡോ. നിർമ്മൽ പീറ്റർ, ഡോക്ടർ അപർണ്ണ നമ്പൂതിരി, ഡോ അഭയ് നായർ എന്നിവർ സംസാരിച്ചു.
എയിംസ് ഗുവഹാത്തി പീഡിയാട്രിക്സ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോ. നിഷ തോട്ടേജ, ബാംഗ്ലൂർ സെൻ്റ് ജോൺസ് മെഡിക്കൽ കോളേജ് പീഡിയാട്രിക് എമർജൻസി വിഭാഗം കോഡിനേറ്റർ ഡോ. നികിത് ഓസ്‌റ്റിൻ ഡിസൂസ, കാലിക്കറ്റ് ആസ്റ്റർ മിംസ് പീഡിയാട്രിക് സീനിയർ സ്പെഷ്യലിസ്റ്റ് ഡോ. ശ്യാമ ദാസ്,തിരുവനന്തപുരം കിംസ് നിയോനേറ്റോളജിസ്റ്റ് ഡോ. അജയ് കുമാർ പ്രഥ്വി, ലൂർദ് ആശുപത്രി നിയോനേറ്റോളജി ആൻ്റ് പീഡിയാട്രിക്സ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. റോജോ ജോയ്, തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ.ശിൽപ എബ്രഹാം, ബാംഗ്ലൂർ മണിപ്പാൽ ഹോസ്പിറ്റൽ പീഡിയാട്രിക് കൺസൾട്ടന്റ് ഡോ. സംറീൻ യൂസഫ്, ലൂർദ് ആശുപത്രി എമർജൻസി വിഭാഗം സീനിയർ റസിഡണ്ട് ഡോ. ഓസ്റ്റിൻ പോളി എൻ. ലൂർദ് ആശുപത്രി ഓർത്തോപീഡിക്സ് വിഭാഗം ഫെല്ലോ ലഫ്റ്റനൻ്റ് കേണൽ ഡോ. തുളസീധരൻ വി.പി. എന്നിവർ
ക്ലാസ്സ് നയിച്ചു.
Photo Courtesy - Google










