09:51am 09 November 2026
NEWS
പെഡഗോക്‌സ് ടീച്ചേർസ് ഇന്നൊവേഷൻ അവാർഡ് 2025 ഖത്തറിൽ പ്രഖ്യാപിച്ചു.
21/04/2025  01:07 PM IST
nila
പെഡഗോക്‌സ് ടീച്ചേർസ് ഇന്നൊവേഷൻ അവാർഡ് 2025 ഖത്തറിൽ പ്രഖ്യാപിച്ചു.

ദോഹ: ഐക്യരാഷ്ട്രസഭയുടെ വേൾഡ് ക്രിയേറ്റീവ് ആൻ്റ് ഇന്നൊവേഷൻ ഡേയുടെ ഭാഗമായാണ് അവാർഡിന്റെ ഔദ്യോഗിക പ്രഖ്യാപനം ദോഹയിലെ ക്രൗൺ പ്ളാസ ഹോട്ടലിൽ വച്ച് നടന്നത്. 
ക്ലാസ്‌മുറികളെ ഭാവിയിലേക്ക് നയിക്കുന്ന അധ്യാപകരെ ആദരിക്കുകയും, നൂതന സാങ്കേതിക വിദ്യകൾ അടങ്ങിയ അധ്യാപന രീതികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ഈ അവാർഡിന്റെ പ്രധാന ലക്ഷ്യം. 
വിദ്യാഭ്യാസ മാർക്കറ്റ്പ്ലേസ് ആയ സ്‌കൂൾ ആമസോൺ ഈ അവാർഡിന് നേതൃത്വം നൽകുന്ന ടൈറ്റിൽ സ്പോൺസറാണ്. മൊമൻ്റം മീഡിയ (മീഡിയ പാർട്‌ണർ), ഇബിത എ ഐ (ടെക്നോളജി പാർട്‌ണർ), ഗോ മൊസാഫിർ ഡോട്ട് കോം (ട്രാവൽ പാർട്‌ണർ) എന്നിവയുടെ സഹകരണത്തോടെയാണ് ഈ വിപുലമായ പദ്ധതിക്ക് തുടക്കമായത്. 
ആദ്യഘട്ടത്തിൽ ഖത്തറിലെ 22 ഇന്ത്യൻ സ്‌കൂളുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അടുത്ത ഘട്ടത്തിൽ ഈ സംരംഭം മുഴുവൻ ജിസിസി മേഖലകളിലേക്കും വ്യാപിക്കാനാണ് പദ്ധതിയിടുന്നത്. 
വിജയികളായ മൂന്ന് അധ്യാപകർക്കും അവരുടെ സ്‌കൂൾ പ്രതിനിധികൾക്കും പൂർണമായി സ്പോൺസർ ചെയ്ത ഫിൻലാൻഡ് യാത്രയാണ് പെഡഗോക്‌സ് അവാർഡിൻ്റെ ഏറ്റവും പ്രധാന ആകർഷണങ്ങളിൽ ഒന്ന്. അത്യാധുനിക വിദ്യാഭ്യാസ മാതൃകകളുമായി പ്രവർത്തിക്കുന്ന ഫിൻലൻഡിലെ പ്രമുഖ സ്കൂളുകൾ സന്ദർശിക്കാനും, പ്രമുഖ വിദ്യാഭ്യാസ ചിന്തകരുമായി സംവദിക്കാനും, നവീകരണ വർക്ക്ഷോപ്പുകളിൽ പങ്കെടുക്കാനുമാണ് അവസരം.
വാർത്താസമ്മേളനത്തിൽ സ്കൂൾ ആമസോൺ സിഇഒ ഒ.കെ.സനാഫിർ, ഇബിത എ ഐ സിഇഒ മുസ്തഫ സെയ്തലവി, മൊമൻ്റം മീഡിയ എക്‌സിക്യൂട്ടീവ് ഡയറക്ടർ സൈഫുദ്ധീൻ, ഗോ മൊസാഫിർ ഡോട്ട് കോം ജനറൽ മാനേജർ ഫിറോസ് നാട്ടു എന്നിവർ സംബന്ധിച്ചു. കൂടുതൽ വിവരങ്ങൾക്ക് info@pedagox.org ൽ ബന്ധപ്പെടാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img