
ചെങ്ങന്നൂർ: 30 വർഷങ്ങൾ പൂർത്തീകരിച്ച ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജിൽ പേൾ ജൂബിലി സ്വാഗത സംഘ രൂപീകരണവും ലോഗോ പ്രകാശനവും നടത്തി.
. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. പ്രകാശ് കെ. സി. അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവിതാംകൂർ ബോർഡ് അംഗം അഡ്വ. പി. ഡി. സന്തോഷ്‌കുമാർ, ലോഗോ പ്രദർശനവും സ്വാഗത സംഘ രൂപീകരണവും നിർവഹിച്ചു. മുപ്പത് വർഷങ്ങൾക്കുള്ളിൽ കേരളത്തിലെ മികച്ച കലാലയങ്ങളിൽ ഒന്നായി മാറാൻ കോളേജിന് സാധിച്ചുവെന്നു അഡ്വ. പി. ഡി. സന്തോഷ്‌കുമാർ അഭിപ്രായപെട്ടു. ലോഗോ രൂപകല്പന ചെയ്ത വിദ്യാർഥിനി പവിത്ര പി. ശശി യെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വത്സല മോഹൻ, പമ്പ ദേവസ്വം ബോർഡ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. സുരേഷ് എസ്., ബോധിനി കെ ആർ പ്രഭാകരൻ നായർ, അരുൺ ആർ., ലേഖ പി വി, ശോഭ പി കെ, ഷിബു എസ്, സെയ്ത് മുഹമ്മദ്,
കോളേജ് കൗൺസിൽ സെക്രട്ടറി ഡോ. നിത ബി, ജിഷ നായർ ബി ജെ എന്നിവർ പ്രസംഗിച്ചു
. വത്സല മോഹൻ, പഞ്ചായത്ത് പ്രസിഡന്റ് സജൻ പി വി, നിഷ ടി നായർ,
വി ഷാജിമോൻ,
എം കെ ശ്രീകുമാർ സുരേഷ് കുമാർ അമ്പീരേത്ത്,
ഗിരീഷ് ഇലഞ്ഞിമേൽ പി മുരളീധരക്കുറുപ്പ്, ഹരി പി, വിജീഷ് മേടയിൽ,
രഞ്ജിത്ത് എസ്, തുടങ്ങിയവർ സ്വാഗത സംഘത്തിന്റെ ഭാഗമായി.
മുഖ്യ രക്ഷാധികാരി സാംസ്കാരിക വകുപ്പ് മന്ത്രി
സജി ചെറിയാൻ ആയും, കൊടിക്കുന്നിൽ സുരേഷ് എംപി രക്ഷാധികാരി ആയും, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ചെയർമാനായും അംഗങ്ങളായ അഡ്വക്കേറ്റ് അജികുമാർ അഡ്വക്കേറ്റ് പി ഡി സന്തോഷ് കുമാർ, സെക്രട്ടറി ബിന്ദു എസ് എന്നിവർ വൈസ് ചെയർമാൻ മാരും ആയ സ്വാഗത സംഘം ആണ് രൂപീകരിച്ചത്.











