08:39pm 09 November 2026
NEWS
പിഡിപി പീഡിത വിഭാ​ഗം, ജമാ അത്തെ ഇസ്ലാമി ലോക വർ​ഗീയ ശക്തി: നിലമ്പൂരിലെ പിന്തുണയിൽ പ്രതികരിച്ച് എം വി ​ഗോവിന്ദൻ


10/06/2025  10:16 AM IST
nila
പിഡിപി പീഡിത വിഭാ​ഗം, ജമാ അത്തെ ഇസ്ലാമി ലോക വർ​ഗീയ ശക്തി: നിലമ്പൂരിലെ പിന്തുണയിൽ പ്രതികരിച്ച് എം വി ​ഗോവിന്ദൻ

തിരുവനന്തപുരം: പിഡിപിയെ ന്യായീകരിച്ചും ജമാ അത്തെ ഇസ്ലാമിയെ നിശിതമായി വിമർശിച്ചും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിക്ക് പിഡിപി പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് എംവി ​ഗോവിന്ദന്റെ പ്രതികരണം. ജമാത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെൽഫെയർ പാർട്ടി നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ജമാ അത്തെ ഇസ്ലാമി ലോക വർഗീയ ശക്തിയാണെന്നും പിഡിപി പീഡിത വിഭാ​ഗമാണെന്നുമാണ് എം വി ​ഗോവിന്ദൻ പറഞ്ഞത്. 

'പിഡിപിയും ജമാഅത്ത ഇസ്ലാമിയും ഒരു പോലെയല്ല. അതിൽ ഒരു സംശയവും വേണ്ട. ജമാഅത്തെ ഇസ്ലാമി ലോകത്തെമ്പാടുമുള്ള ഒരു വർഗീയ ശക്തിയാണ്. ആർഎസ്എസ് പോലെ ഇസ്ലാമിക രാഷ്ട്രംവേണമെന്ന് വാദിക്കുന്നവരാണ് അവർ. ആ നിലപാടല്ല പിഡിപിക്കുള്ളത്. കേരളത്തെ സംബന്ധിച്ച് പിഡിപി പീഡിപ്പിക്കപ്പെട്ട ഒരു വിഭാഗമാണ്'- എം വി ഗോവിന്ദൻ പറഞ്ഞു.

യുഡിഎഫ് എല്ലാ വർഗീയ ശക്തികളുമായി ചേർന്ന് മുന്നോട്ട് പോകുന്ന അവസ്ഥയാണ് ഉള്ളതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. യുഡിഎഫ് എല്ലാ വർഗീയ ശക്തികളുമായിമുന്നോട്ട് പോകുന്നു. അതിന് കേരളത്തിലുടനീളം അവർ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും   എം വി ഗോവിന്ദൻ മുന്നറിയിപ്പ് നൽകുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img