എൻ.ഡി.എയിൽ നിന്നും പുറത്താക്കണം
അല്ലാത്തപക്ഷം ബി.ഡി.ജെ.എസിനെ പുറത്താക്കണം. ഇക്കാര്യങ്ങൾ പറയേണ്ടിടത്ത് പറയും. ദേശീയതലത്തിൽ ബി.ജെ.പിക്ക് സീറ്റ് കുറഞ്ഞത് നന്നായി. വിജയത്തിൽ മതിമറക്കാതിരിക്കാനും അഹങ്കാരികൾ ആകാതിരിക്കാനും തിരിച്ചടി നല്ലതാണ്. സീറ്റുകുറഞ്ഞതിൽ വിഷമമുണ്ട്. എങ്കിലും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രി ആയതിൽ സന്തോഷമുണ്ട്
കോട്ടയം : തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ എൻ.ഡി.എയിൽ ‘വെടിക്കെട്ടു’മായി പി.സി. ജോര്‍ജ്ജ് രംഗത്ത്. എൻ.ഡി.എയിൽ നിന്നും ബി.ഡി.ജെ.എസിനെ ഒഴിവാക്കണമെന്നാണതാണ് ജോര്‍ജ്ജിന്റെ ആദ്യവെടി. ജനങ്ങൾക്ക് സുപരിചിതമല്ലാത്ത കാൻഡിഡേറ്റുകൾക്ക് അവസരം നൽകുന്നതിലൂടെ ലഭ്യമാകേണ്ട ചില സീറ്റുകൾ നഷ്ടമായെന്നും ജോര്‍ജ്ജ് കുറ്റപ്പെടുത്തി. പത്തനംതിട്ടയിൽ അനിൽ ആന്റണിയുടെ സ്ഥാനാര്‍ത്ഥിത്വത്തേയും അദ്ദേഹം പരോക്ഷമായി വിമര്‍ശിച്ചു. പത്തനംതിട്ടയിൽ കെ. സുരേന്ദ്രനോ പി.എസ്. ശ്രീധരൻ പിള്ളയോ മത്സരിച്ചിരുന്നെങ്കിൽ ജയിച്ചേനേ. പല സ്ഥാനാര്‍ത്ഥികളേയും കെട്ടിയിറക്കുകയായിരുന്നു. ഈ അവസ്ഥ മാറണം. തുഷാര്‍ വെള്ളാപ്പള്ളിക്ക് കഴിഞ്ഞ തവണത്തേക്കാൾ 10,000 വോട്ട് മാത്രമാണ് കോട്ടയത്ത് കൂടുതൽ ലഭിച്ചത്. എസ്.എൻ.ഡി.പിക്ക് നാലരലക്ഷം വോട്ട അവിടുണ്ട്. എന്നിട്ടും ഈ ഗതികേട് വന്നത് എന്തുകൊണ്ടാണ് എന്ന് വെള്ളാപ്പള്ളിയും കൂട്ടരും ചിന്തിക്കണം. തോൽവിയുടെ കാര്യം അവര്‍ ഇനിയെങ്കിലും വിലയിരുത്തണം. അല്ലാത്തപക്ഷം ബി.ഡി.ജെ.എസിനെ പുറത്താക്കണം. ഇക്കാര്യങ്ങൾ പറയേണ്ടിടത്ത് പറയും. ദേശീയതലത്തിൽ ബി.ജെ.പിക്ക് സീറ്റ് കുറഞ്ഞത് നന്നായി. വിജയത്തിൽ മതിമറക്കാതിരിക്കാനും അഹങ്കാരികൾ ആകാതിരിക്കാനും തിരിച്ചടി നല്ലതാണ്. സീറ്റുകുറഞ്ഞതിൽ വിഷമമുണ്ട്. എങ്കിലും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രി ആയതിൽ സന്തോഷമുണ്ട്. വി. മുരളീധരൻ, ശോഭാസുരേന്ദ്രൻ എന്നിവര്‍ മിന്നുന്ന പ്രകടമാണ് കാഴ്ചവെച്ചത്. അടുത്ത നിയമസഭതിരഞ്ഞെടുപ്പിൽ എൻ.ഡി.എ. 30 സീറ്റുകൾ നേടി നിര്‍ണ്ണായക ശക്തിയായി മാറുമെന്നും ജോര്‍ജ്ജ് അവകാശപ്പെട്ടു.
Photo Courtesy - Google