01:47am 07 November 2026
NEWS
ഇരന്നുവാങ്ങിയ പണിയിൽ പി.സി.
ആവേശത്തിമിര്‍പ്പിൽ ശത്രുപക്ഷം
അകത്താക്കാൻ ഭരണപക്ഷവും

25/02/2025  08:05 AM IST
News Desk
യു ടൂ കോടതീ...
HIGHLIGHTS

നടൻ വിനായകൻ കൂടി രംഗത്തെത്തിയതോടെ രംഗം കൂടുതൽ കളര്‍ഫുൾ ആയി മാറിയിരിക്കുകയാണ് 

തിരുവനന്തപുരം : പി.സിയുടെ ‘പണി’ പാളിയതോടെ എസ്.ഡി.പി.ഐ. ക്യാമ്പ് ഉഷാര്‍ ! ബി.ജെ.പി. പാളയത്തിൽ എത്തുന്നതിന് മുന്നേ തന്നെ എസ്.ഡി.പിഐക്കാരുമായി നേര്‍ക്കുനേര്‍ പൊരുതാനിറങ്ങിയ പി.സി. ജോര്‍ജ്ജ് ബി.ജെ.പിക്കാരനായതോടെ കളി കൂടുതൽ അഗ്രസീവ് ആക്കിയിരുന്നു. നിന്റെയൊന്നും വോട്ട് ഇല്ലെങ്കിലും ഞാൻ ജയിക്കുമെടാ എന്ന് പറഞ്ഞ് എസ്.ഡി.പി.ഐക്കാരെ വിരട്ടിയ പി.സി. പിന്നീട് ചാനൽ ചര്‍ച്ചകളിൽ അവര്‍ക്കെതിരെ ആഞ്ഞടിച്ചു. ഇതോടെ പി.സിക്ക് മറുപണി കൊടുക്കാൻ അവര്‍ തക്കം പാത്ത് ഇരിക്കുകയായിരുന്നു. ഇതിനിടെ പി.സിയെ പൂട്ടാൻ പിണറായി ക്യാമ്പ് നടത്തിയ നീക്കം പൊളി‌ഞ്ഞു. കോടതി ഇടപെടലായിരുന്നു അന്ന് പി.സിക്ക് കരുത്തായത്. എന്നാൽ ഇന്ന് അതേ കോടതിയുടെ നിലപാട് പി.സിക്ക് കുരുക്കായി മാറുമ്പോൾ എസ്.ഡി.പി.ഐക്കാര്‍ സി.പി.എമ്മുകാരേക്കാൾ ആവേശത്തിലാണ്. 
          അവര്‍ക്ക് പിന്തുണയുമായി നടൻ വിനായകൻ കൂടി രംഗത്തെത്തിയതോടെ രംഗം കൂടുതൽ കളര്‍ഫുൾ ആയി മാറിയിരിക്കുകയാണ്. പി.സിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ. ക്യാമ്പ് നിരത്തിയ കമന്റുകളിൽ ഒന്ന് ഇങ്ങിനെ വായിക്കാം – സ്വയം ചൊറിഞ്ഞുചൊറിഞ്ഞു പുണ്ണായി മാറിയവൻ. അവന്റെ പേര് പി.സി. ജോര്‍ജ്ജ് ചാണകം. അതേസമയം പി.സിക്ക് പറ്റിയത് വിനായകനാണ് എന്ന വാദവുമായി മറ്റുചിലരും രംഗത്ത് എത്തിയിട്ടുണ്ട്. ഇടതനുകൂല സോഷ്യൽ മീഡിയ ഹാന്റിലുകളും പി.സിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. ഏതായാലും ഇ.സി.ജി വേരിയേഷന്റെ സാദ്ധ്യത പ്രയോജനപ്പെടുത്തി പി.സി. ഇപ്പോൾ ആശുപത്രിവാസത്തിലാണ്. 14 ദിവസത്തെ റിമാന്റ് കാലാവധി ആശുപത്രിയിൽ തന്നെ പൂര്‍ത്തിയാക്കാനാണ് പി.സിയുടെ നീക്കമെന്നറിയുന്നു. അതിനുള്ളിൽ സുപ്രീംകോടതിയിൽ നിന്നും ജാമ്യം നേടാനാണ് നീക്കം. ഇതിനിടെ പി.സിയെ ഒരുദിവസമെങ്കിലും ജയിലഴിക്കുള്ളിൽ കിടത്തണമെന്ന നീക്കങ്ങളും തകൃതിയായി നടക്കുന്നുണ്ട്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img