06:48pm 27 April 2026
NEWS
" പായസ്സപ്പോര് " മത്സരം ശ്രദ്ദേയമായി
27/04/2026  04:38 PM IST
nila
  പായസ്സപ്പോര്  മത്സരം ശ്രദ്ദേയമായി

ദോഹ :ഖത്തറിലെ മലയാളി പ്രവാസി സമൂഹത്തിനു  ഗൃഹാതുരത്വത്തിൻ്റെ രുചിപകർന്ന  " പായസ്സപ്പോര് " മത്സരം ശ്രദ്ദേയമായി.ദോഹയിലെ പ്രമുഖ റെസ്റ്റോറന്റ് ഗ്രൂപ്പായ ഇന്ത്യൻ കോഫി ഹൗസിൻ്റെ ആഭിമുഖ്യത്തിൽ ആണ് പതിനൊന്നാമത്  പായസ്സപ്പോര് എന്ന മത്സരങ്ങൾ സംഘടിപ്പിച്ചത്.ദോഹയിലെ  ഇന്ത്യൻ കോഫി ഹൗസിൽ നടന്ന മത്സരങ്ങളിൽ മലയാളികളുടെ പ്രിയപ്പെട്ട അടപ്രധമൻ,പാൽപ്പായസം എന്നിവ കൂടാതെ കറ്റാർവാഴ പ്പായസം ,ചട്ടിപ്പായസം,ക്യരറ്റ് ബനാന പായസം,കരിക്കുപായസം ,മുല്ലപ്പൂ ഞവരപ്പായസം തുടങ്ങി മത്സരാർത്ഥികൾ ഒരുക്കിയ വൈവിധ്യങ്ങളായ പായസങ്ങളുടെ രുചികൂട്ടുകൾ  സന്ദർശകർക്ക് ആസ്വാദിക്കാനും  അവസരം ലഭിച്ചു.മലയാളികൾക്കൊപ്പം മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും മത്സരങ്ങളുടെ ഭാഗമായി.മത്സരത്തിൽ ഒന്നമതായി അനൂപ്‌,നഫീലറിയാസ് രണ്ടാം സ്ഥാനവും ,ഹിബ നൗറീൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.തുടർന്ന് നടന്ന ചടങ്ങിൽ വിജയികൾക്ക് ഷീൽഡുകളും ഉപഹാരങ്ങളും ICBF അഡ്വൈസറി അംഗം സെറിന അഹദ്, ഫുഡ്‌ എക്സ്പ്പാർട്  റോഷൻ കല്ലായി, IMF പ്രസിഡന്റ് ഓക്കേ പരുമല, അനു, എന്നിവർ ചേർന്ന് കൈമാറി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img