
സൂപ്പര്‍മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള (സ്വാക്ക്)യുടെ നേതൃത്വത്തില്‍ അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പവന്‍ സ്വാക്ക് 2025 2.0 ഓള്‍ കേരള എക്‌സ്‌പോയുടെ പ്രഖ്യാപനം എക്‌സ്‌പോ ചെയര്‍മാന്‍ സാജു മൂലന്‍, സ്വാക്ക് സംസ്ഥാന പ്രസിഡന്റ് ജോര്‍ഫിന്‍ പേട്ട, ജനറല്‍ സെക്രട്ടറി കെ.എ സിയാവുദ്ദീന്‍ എന്നിവര്‍ എറണാകുളം പ്രസ് ക്ലബ്ബില്‍ നിര്‍വ്വഹിക്കുന്നു.
കൊച്ചി: സൂപ്പര്‍മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള( സ്വാക്ക്)യുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പവന്‍ സ്വാക്ക് 2025 2.0 ഓള്‍ കേരള എക്‌സ്‌പോ (ഒക്ടോബര്‍ 03, വെള്ളി) മുതല്‍ ഒക്ടോബര്‍ അഞ്ചുവരെ അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോര്‍ഫിന്‍ പേട്ട, ജനറല്‍ സെക്രട്ടറി കെ. എ സിയാവുദ്ദീന്‍, എക്‌സ്‌പോ ചെയര്‍മാന്‍ സാജു മൂലന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ന് (ഒക്ടോബര്‍ 03, വെള്ളി) വൈകുന്നേരം നാലിന് നടക്കുന്ന സമ്മേളനത്തില്‍ മന്ത്രി പി. രാജീവ് എക്‌സ് പോ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ്‌സ ജോര്‍ഫിന്‍ പേട്ട അധ്യക്ഷത വഹിക്കും. ബെന്നി ബഹനാന്‍ എം.പി, റോജി എം. ജോണ്‍ എം.എല്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഉള്‍പ്പെടെ വ്യാപാര മേഖലയിലെ വിവിധ സംഘടന ഭാരവാഹികള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. പ്രദേശികമായ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ പ്രോല്‍സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ട് വര്‍ഷം കൂടുമ്പോള്‍ എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. മൂന്നു ദിവസമായി നടക്കുന്ന എക്‌സ്‌പോയില്‍ ഒരു ലക്ഷം സ്‌ക്വയര്‍ ഫീറ്റിലായി 250 ലധികം സ്റ്റാളുകള്‍, ബിടുബി മീറ്റുകള്‍, ബിസിനസ് കോണ്‍ക്ലേവ്, പാനല്‍ ചര്‍ച്ചകള്‍, ജി.എസ്.ടി സംശയ നിവരാണ ക്ലാസുകള്‍ ഉള്‍പ്പെടെയുള്ളവ ഉണ്ടാകുമെന്നും ഇവര്‍ പറഞ്ഞു. നാലായിരത്തോളം സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നായി ആറായിരത്തോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ജിഎസ്ടി ആനുകൂല്യം നടപ്പിലാക്കാന്‍ മള്‍ട്ടി നാഷണല്‍ കമ്പനികള്‍ തയ്യാറാകുന്നില്ല: സൂപ്പര്‍മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള
കൊച്ചി: (02.10.25) ജിഎസ്ടി സ്ലാബ് മാറ്റം ജനങ്ങള്‍ക്ക് ഗുണകരമാകുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നതെങ്കിലും പല വന്‍കിട കമ്പനികളും ജനങ്ങളെ വഞ്ചിക്കുന്ന നിലപാടുമായിട്ടാണ് രംഗത്ത് വന്നിരിക്കുന്നതെന്ന് സൂപ്പര്‍മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള( സ്വാക്ക്) സംസ്ഥാന പ്രസിഡന്റ് ജോര്‍ഫിന്‍ പേട്ട, ജനറല്‍ സെക്രട്ടറി കെ. എ സിയാവുദീന്‍, സ്വാക്ക് എക്‌സ്‌പോ ചെയര്‍മാന്‍ സാജു മൂലന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജിഎസ്ടിയിലെ കുറവ് നടപ്പിലാക്കിക്കൊണ്ടുള്ള ബില്ലല്ല സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് കമ്പനികള്‍ നല്‍കുന്നത്. ഉല്‍പ്പന്നങ്ങളുടെ വില കമ്പനികള്‍ കുറച്ചു തന്നാല്‍ തങ്ങള്‍ക്ക് അതേ രീതിയില്‍ വിലകുറച്ച് ജനങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കും. കമ്പനികള്‍ അതിനു തയ്യാറാകാതെ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. 2017 ല്‍ 28 ശതമാനത്തില്‍ നിന്നും 18 ശതമാനത്തിലേക്ക് ജിഎസ്ടി കുറച്ചപ്പോഴും ചില മള്‍ട്ടിനാഷണല്‍ കമ്പനികള്‍ വില കുറയ്ക്കാന്‍ തയ്യാറാകാതെ ജനങ്ങളെ വഞ്ചിയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിനെതിരെ അന്ന് തങ്ങള്‍ ധനകാര്യമന്ത്രിയെയും ജിഎസ്ടി കമ്മീഷണറെയും സമീപിച്ച് പരാതി നല്‍കുകയും തുടര്‍ന്ന് വന്‍കിട കമ്പനികള്‍ക്ക് പിഴയിടുകയും ചെയ്തിരുന്നു. സമാന രീതിയിലാണ് പുതിയ ജിഎസ്ടി നിരക്ക് നിശ്ചയിച്ചപ്പോഴും കമ്പനികള്‍ സ്വീകരിക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കി. ജിഎസ്ടിയിലെ കുറവ് വരുത്താത് ചോദിക്കുമ്പോള്‍ ഇതാണ് തങ്ങളുടെ തീരുമാനമാണെന്നാണ് കമ്പനി അധികൃതര്‍ അവര്‍ വ്യക്തമാക്കുന്നത്. ഇതിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്താക്കി.
Photo Courtesy - Google








