09:20pm 09 November 2026
NEWS
പവൻ കല്യാണ് സിദ്ധരാമയ്യയുടെ ആദരം ,കുങ്കിയാനകളെ കൈമാറി
21/05/2025  05:14 PM IST
വിഷ്ണുമംഗലം കുമാർ
പവൻ കല്യാണ് സിദ്ധരാമയ്യയുടെ ആദരം കുങ്കിയാനകളെ കൈമാറി

ബംഗളുരു: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും സിനിമാ താരവുമായ പവൻ കല്യാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ആദരം. കർണാടകം ആന്ധ്രാപ്രദേശിന് ആറ് കുങ്കിയാനകളെ വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട കരാർ ഒപ്പിടാൻ വിധാനസൗധയിൽ എത്തിയതായിരുന്നു പവൻ കല്യാൺ. ആന്ധ്രായിൽ വനം വകുപ്പ് കൈകാര്യം ചെയ്യുന്നത് അദ്ദേഹമാണ്. പ്രത്യേകം തെയ്യാറാക്കിയ വേദിയിൽ കരാറൊപ്പിടുമ്പോൾ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, മന്ത്രിമാരായ ഈശ്വർ ഖന്ദ്രെ, കെ ജെ ജോർജ്ജ്, ദിനേഷ് ഗുണ്ടുറാവു തുടങ്ങിയവരുടെ സാന്നിധ്യമുണ്ടായിരുന്നു. തുടർന്ന് കുങ്കിയാനകളെ കൈമാറി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img