NEWS
ലോക സംഗീത ദിനത്തിൽ പട്ടം സനിത്തിനെ ആദരിച്ചു.
23/06/2026 01:01 PM IST
nila

ലോക സംഗീത ദിനത്തിൽ ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിനെ പോത്തൻകോട് ടി കെ കൺവെൻഷൻ സെൻ്ററിൽ നടന്ന ലയൺസ് ക്ലബ് ഇൻസ്റ്റലേഷൻ ചടങ്ങിൽ മുൻ ഗവർണറും ചാർട്ടേഡ് അക്കൗണ്ടൻ്റ് മായ കെ സുരേഷ് പൊന്നാടയണിയിച്ച് ആദരിച്ചു.ചലച്ചിത്രഗായകൻ എന്ന നിലയിൽ സംഗീതത്തിനും,ജീവകാരുണ്യം, ലഹരി വിരുദ്ധ പ്രവർത്തനങ്ങക്കും നല്കിയ സംഭാവനകളെ മാനിച്ചാണ് ആദരവ് നല്കിയത് .ഡോ എ കെ അബ്ബാസ്,സോൺ ചെയർപേഴ്സൺ കെ എസ് ഷാനവാസ്, സലാഹുദ്ദീൻ എം എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ പട്ടം സനിത്ത് ഗാനം ആലപിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










