04:44am 14 November 2026
NEWS
അന്ത്യോഖ്യാ പത്രിയര്‍ക്കീസ് ബാവ ഇന്ന് ഇന്ത്യയിലെത്തുന്നു ;
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നാളെ (27.02.2026, വെള്ളി) ഉച്ചയ്ക്ക് 12.15-ന്

26/02/2026  11:20 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
അന്ത്യോഖ്യാ പത്രിയര്‍ക്കീസ് ബാവ ഇന്ന് ഇന്ത്യയിലെത്തുന്നു ;  പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നാളെ (27.02.2026, വെള്ളി) ഉച്ചയ്ക്ക് 12.15-ന്

 

കൊച്ചി : ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ അന്ത്യോഖ്യാ പത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ ബാവ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ചയ്ക്കായി ഇന്ന് ഇന്ത്യയിലെത്തുന്നു. ഇസ്രായേല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി  തിരിച്ചെത്തുന്ന പ്രധാനമന്ത്രിയുമായി നാളെ (27.02.2026,വെള്ളി) ഉച്ചയ്ക്ക് 12.15-ന് പ്രധാനമന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച്ച. മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ബസേലിയോസ് ജോസഫ് ബാവ, യൗസെബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം ജേക്കബ്, എന്‍.ഡി.എ ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവരും പങ്കെടുക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img