NEWS
തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രസവത്തിനെത്തിയ യുവതി മരിച്ചത് ചികിത്സാപ്പിഴവെന്ന് ആരോപണം
09/11/2025 03:01 PM IST
nila

തിരുവനമ്പുരം എസ്എടി ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ അണുബാധയേറ്റ് യുവതി മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. കരിക്കകം സ്വദേശിനി ശിവപ്രിയയുടെ മരണം ചികിത്സാപ്പിഴവെന്നാണ് കുടുംബം ആരോപിക്കുന്നത്.
കഴിഞ്ഞ മാസം 22ന് പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ശിവപ്രിയയെ 25ന് ഡിസ്ചാർജ് ചെയ്തിരുന്നു. അടുത്ത ദിവസം പനി തോന്നിയതിനെ തുടർന്ന് വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും നില വഷളായതോടെ മെഡിക്കൽ കോളജിലേക്ക് മാറ്റി. പരിശോധനയിൽ രക്തത്തിൽ അണുബാധയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് ശിവപ്രിയയുടെ മരണം സംഭവിച്ചത്.
അണുബാധ ആശുപത്രിയിൽ നിന്നാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. എന്നാൽ ഈ ആരോപണം പാടെ നിഷേധിക്കുകയാണ് ആശുപത്രി അധികൃതർ. മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് ബന്ധുക്കൾ.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








