01:32am 11 July 2026
NEWS
പത്തനംതിട്ട പോക്സോ കേസ്: തെളിവ് പര്യാപ്തമല്ല, കസ്റ്റഡിയിലുണ്ടായിരുന്ന ആറുപേരെ വിട്ടയച്ചു
04/07/2026  07:04 PM IST
NILA
പത്തനംതിട്ട പോക്സോ കേസ്: തെളിവ് പര്യാപ്തമല്ല, കസ്റ്റഡിയിലുണ്ടായിരുന്ന ആറുപേരെ വിട്ടയച്ചു

കോന്നി: പത്തനംതിട്ടയിൽ 13 വയസ്സുകാരിയെ സഹപാഠികൾ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കസ്റ്റഡിയിലെടുത്ത ആറുപേരെയും പൊലീസ് താത്കാലികമായി വിട്ടയച്ചു. പരാതിക്കാരിയുടെ മൊഴിയിലും ലഭ്യമായ സാഹചര്യത്തെളിവുകളിലും പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കേസിൽ വിശദമായ അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു.

സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡനാരോപണം ഉന്നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് രണ്ട് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്യുകയും പ്രായപൂർത്തിയാകാത്ത നാല് പേരുൾപ്പെടെ ആറ് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

തുടർന്നുള്ള അന്വേഷണത്തിൽ മൊഴിയിലെ വൈരുധ്യങ്ങളും അറസ്റ്റിലേക്ക് നീങ്ങാൻ ആവശ്യമായ തെളിവുകളുടെ അഭാവവും ശ്രദ്ധയിൽപ്പെട്ടതോടെയാണ് കസ്റ്റഡിയിലുണ്ടായിരുന്നവരെ താത്കാലികമായി വിട്ടയക്കാൻ പൊലീസ് തീരുമാനിച്ചത്.

പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയെങ്കിലും ഇതുവരെ അറസ്റ്റിന് മതിയായ ശാസ്ത്രീയ തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന. കൂടുതൽ തെളിവുകളും വിവരങ്ങളും ശേഖരിച്ച ശേഷമാകും കേസിൽ തുടർനടപടികൾ സ്വീകരിക്കുകയെന്ന് പൊലീസ് അറിയിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img