04:06pm 10 November 2026
NEWS
അന്തേവാസിയായ പെൺകുട്ടി പ്രായപൂർത്തിയാകും മുമ്പ് ​ഗർഭിണിയായ സംഭവത്തിൽ പത്തനംതിട്ടയിലെ അനാഥാലയം നടത്തിപ്പുകാരിയുടെ മകനെ പ്രതിചേർത്തു
18/07/2025  01:16 PM IST
nila
അന്തേവാസിയായ പെൺകുട്ടി പ്രായപൂർത്തിയാകും മുമ്പ് ​ഗർഭിണിയായ സംഭവത്തിൽ പത്തനംതിട്ടയിലെ അനാഥാലയം നടത്തിപ്പുകാരിയുടെ മകനെ പ്രതിചേർത്തു

പത്തനംതിട്ടയിലെ അനാഥാലയത്തിലെ അന്തേവാസിയായിരുന്ന യുവതിയുടെ പ്രസവത്തിന് പിന്നാലെ രജിസ്റ്റർ ചെയ്തപോക്സോ കേസിൽ അനാഥാലയത്തിന്റെ നടത്തിപ്പുകാരിയുടെ മകനെ പ്രതിചേർത്തു. ഇയാൾ യുവതിയെ വിവാഹം കഴിച്ചിരുന്നു. എന്നാൽ, വിവാഹം കഴിഞ്ഞ് എട്ടാംമാസം യുവതി പ്രസവിച്ചു. പെൺകുട്ടി പ്രായപൂർത്തിയാകുന്നതിന് മുമ്പ് ​ഗർഭിണിയായിരുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

അടൂർ പൊലീസ് കഴിഞ്ഞമാസം കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും അന്ന് ആരെയും പ്രതിചേർത്തിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തെ തുടർന്നാണ് അനാഥാലയ നടത്തിപ്പുകാരിയുടെ മകനും യുവതിയുടെ ഭർത്താവുമായ യുവാവിനെ പ്രതിചേർത്തത്. 

 അനാഥാലയത്തിൽ അന്തേവാസിയായിരുന്ന യുവതി പ്രസവിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് അടൂർ പൊലീസ് കഴിഞ്ഞ മാസം പോക്സോ കേസെടുത്തിരുന്നത്. അന്ന് ഈ കേസിൽ ആരേയും പ്രതിചേർത്തിരുന്നില്ല. അനാഥാലയത്തിന്റെ നടത്തിപ്പുകാരിക്കെതിരെയും കേസെടുത്തിട്ടുണ്ട്. അന്തേവാസിയായ മറ്റൊരു പെൺകുട്ടിയെ മുറ്റം വൃത്തിയാക്കിയില്ലെന്ന പേരിൽ മർദിച്ച പരാതിയിലാണ് നടത്തിപ്പുകാരിക്കെതിരെ കേസെടുത്തത്.   

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img