01:40am 21 October 2026
NEWS
പത്തനംതിട്ടയിൽ മദ്യപാനത്തിനിടെ യുവാവിനെ സു​​ഹൃത്ത് കുത്തിക്കൊന്നു

25/01/2025  08:47 AM IST
nila
പത്തനംതിട്ടയിൽ മദ്യപാനത്തിനിടെ യുവാവിനെ സു​​ഹൃത്ത് കുത്തിക്കൊന്നു

പത്തനംതിട്ട: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിൽ ഇന്നലെ രാത്രിയിലാണ് സംഭവം.  കഞ്ചോട് മനു (36) വിനെയാണ് സുഹൃത്ത് ശിവപ്രസാദ് കുത്തികൊലപ്പെടുത്തിയത്. ശിവപ്രസാദ് ഒളിവിലാണ്. 

രാത്രിയിൽ ശിവപ്രസാദിന്റെ വീട്ടിൽ വച്ച് മദ്യപിക്കുന്നതിനിടെയായിരുന്നു സംഭവം. തലയിലും ശരീരത്തിലും ഗുരുതരമായി പരുക്കേറ്റ മനുവിനെ ശിവപ്രസാദ് തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. മനുവിന്റെ ആരോഗ്യനില  ഗുരുതരമാണെന്ന് അറിഞ്ഞതിനു പിന്നാലെ ശിവപ്രസാദ് ആശുപത്രിയിൽ നിന്നും കടന്നുകളഞ്ഞു. ഒളിവിൽ പോയ ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img