02:08am 20 October 2026
NEWS
പത്തനംതിട്ട ബലാത്സംഗക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം 30 ആയി

12/01/2025  07:01 PM IST
nila
പത്തനംതിട്ട ബലാത്സംഗക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം 30 ആയി

അറുപതിലേറെപ്പേർ ലൈംഗികമായി പീഡിപ്പിച്ചെന്ന പത്തനംതിട്ട സ്വദേശിനിയായ പെൺകുട്ടിയുടെ വെളിപ്പെടുത്തലിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം മുപ്പതായി. പെൺകുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കേസിൽ പ്രതിയാകാൻ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞ ചിലർ ഒളിവിൽ പോയതായും റിപ്പോർട്ടുകളുണ്ട്. ഡി.ഐ.ജി യുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പത്തനംതിട്ട എസ്.പിയുടെ നേതൃത്വത്തിൽ 25 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. 

ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച രാവിലെയുമായി പതിമൂന്ന് പേരെയാണ് പത്തനംതിട്ട പോലീസ് കസ്റ്റഡിയിലെടുത്തത്. അതിൽ പത്തുപേരുടെ അറസ്റ്റ് രണ്ടു ഘട്ടമായി രേഖപ്പെടുത്തിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള മറ്റു മൂന്നു പേരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കേസിൽ പ്രതിയാകാൻ ഇടയുണ്ടെന്ന് മനസ്സിലാക്കിയ ചിലർ ജില്ലയ്ക്കു പുറത്തേക്ക് കടന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് ഇതര ജില്ലകളിലെ പോലീസ് സ്‌റ്റേഷനുകളുമായി ബന്ധപ്പെട്ടും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img