02:36pm 10 November 2026
NEWS
ഡിവൈഎഫ്ഐ പ്രവർത്തകനെ കഞ്ചാവുമായി പിടികൂടിയ സംഭവത്തിൽ പൊലീസിനെതിരെ ആരോപണം


13/07/2025  03:51 PM IST
nila
ഡിവൈഎഫ്ഐ പ്രവർത്തകനെ കഞ്ചാവുമായി പിടികൂടിയ സംഭവത്തിൽ പൊലീസിനെതിരെ ആരോപണം

അടൂരിൽ ഡിവൈഎഫ്‌ഐ പ്രവർത്തകൻ കഞ്ചാവുമായി പിടിയിലായ സംഭവത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണം. അടൂർ സ്വദേശി മുഹമ്മദ് സബീറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതിനെതിരെ യൂത്ത് കോൺ​ഗ്രസ് രം​ഗത്തെത്തി. ഡിവൈഎഫ്ഐ പ്രവർത്തകന് ജാമ്യം കിട്ടാൻ വേണ്ടി പൊലീസ് കഞ്ചാവിന്റെ അളവ് കുറച്ചുകാണിച്ചു എന്നാണ് യൂത്ത് കോൺ​ഗ്രസിന്റെ ആരോപണം. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത്‌കോൺഗ്രസ് പ്രവർത്തകർ അടൂർ പോലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സബീറിനെ പൊലീസ് പിടികൂടിയത്. അടൂരിലെ ഇയാളുടെ വീടിന് സമീപത്ത് നിന്നാണ് സബീർ പൊലീസിന്റെ പിടിയിലായത്. മൂന്നു​ഗ്രാം കഞ്ചാവാണ് ഇയാളുടെ പക്കൽനിന്നും പിടിച്ചെടുത്തത് എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, സബീറിൽ നിന്ന് കൂടുതൽ അളവിൽ കഞ്ചാവ് പിടിച്ചിട്ടുണ്ടെന്നും സ്റ്റേഷൻ ജാമ്യം കിട്ടാനായി മൂന്ന് ഗ്രാമാക്കി സിപിഎം നേതൃത്വവുമായി ഒത്തു കളിച്ചെന്നും യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു.

ദിവസങ്ങൾക്ക് മുമ്പ് ഡിവൈഎഫ്‌ഐ അടൂരിൽ സംഘടിപ്പിച്ച മാർച്ചിനിടെ കോൺഗ്രസിന്റെ കൊടിമരം നശിപ്പിച്ച ആളാണ് സബീർ. കൊടിമരം നശിപ്പിക്കുന്നതിന്റെ വീഡിയോ സബീർ റീൽസാക്കി സാമാഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കഞ്ചാവുമായി പിടിയിലാകുന്നത്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിറങ്ങിയിരിക്കുന്നത്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img