06:46am 25 May 2026
NEWS
പതഞ്ജലിയുടെ 4000 കിലോ മുളകുപൊടി വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു

25/01/2025  12:18 PM IST
nila
പതഞ്ജലിയുടെ 4000 കിലോ മുളകുപൊടി വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു

യോ​ഗചാര്യൻ ബാബ രാംദേവിൻ്റെ പതഞ്ജലിയുടെ  4000 കിലോ മുളക് പൊടി പിൻവലിച്ചു. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിച്ച (എഫ്എസ്എസ്എഐ) ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് നടപടി. 

 മാലിന്യങ്ങൾ, വിഷവസ്തുക്കൾ, അവശിഷ്ടങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പാലിച്ചില്ലെന്നാണ്  കണ്ടെത്തിയത്. 200 ​ഗ്രാം മുളകുപൊടി പാക്കറ്റുകളുടെ AJD2400012 നമ്പർ ബാച്ച് മുഴുവൻ തിരികെ വിളിക്കാൻ‌ പതഞ്ജലി ഫുഡ്‌സിന് എഫ്എസ്എസ്എഐ നിർദ്ദേശം നൽകി.

4000 കിലോ മുളകുപൊടി വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സഞ്ജീവ് അസ്താന ഒരു ഔദ്യോഗിക പ്രസ്താവനയിൽ സ്ഥിരീകരിച്ചു. മുളകുപൊടി വാങ്ങിയവർക്ക് പണം തിരികെ നൽകുമെന്നും അദ്ദേഹം പറഞ്ഞു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img