
ന്യൂഡൽഹി: രാജ്യത്ത് പാസ്‌പോർട്ട് നിരക്കുകൾ കേന്ദ്രസർക്കാർ കുത്തനെ വർദ്ധിപ്പിച്ചു. 14 വർഷത്തിന് ശേഷമാണ് വിദേശകാര്യ മന്ത്രാലയം പാസ്‌പോർട്ട് അപേക്ഷാ ഫീസുകൾ പരിഷ്‌കരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. 1980ലെ പാസ്‌പോർട്ട് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാണ് കേന്ദ്രത്തിന്റെ പുതിയ നടപടി.
പുതിയ നിരക്കുകൾ പ്രകാരം 18 മുതൽ 60 വയസ്സ് വരെയുള്ളവർക്ക് പുതിയ പാസ്‌പോർട്ടിനും പുതുക്കലിനും (Re-issue) ഇനി കൂടുതൽ തുക നൽകേണ്ടി വരും. സാധാരണ നിരക്കിൽ 36 പേജുള്ള പാസ്‌പോർട്ടിന് നിലവിലെ 1500 രൂപയിൽ നിന്ന് ഫീസ് 2500 രൂപയായി ഉയർത്തി. 10 വർഷമാണ് മുതിർന്നവരുടെ പാസ്‌പോർട്ടിന്റെ കാലാവധി.
പുതുക്കിയ നിരക്കുകൾ ഒറ്റനോട്ടത്തിൽ (സാധാരണ വിഭാഗം)പാസ്‌പോർട്ട് തരംനിലവിലെ ഫീസ്പുതുക്കിയ ഫീസ്
36 പേജ് (Normal)₹ 1,500₹ 2,500
60 പേജ് (Normal)₹ 2,000₹ 3,500
36 പേജ് (Tatkal)₹ 3,500₹ 5,000
60 പേജ് (Tatkal)₹ 4,000₹ 6,000പാസ്‌പോർട്ട് നഷ്ടപ്പെട്ടാൽ (ഡ്യൂപ്ലിക്കേറ്റിനുള്ള നിരക്ക്)
നിലവിലുള്ള പാസ്‌പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ പുതിയതിന് ഈടാക്കുന്ന നിരക്കും വർദ്ധിപ്പിച്ചിട്ടുണ്ട്:
36 പേജ്: ₹ 5,000 (തത്കാൽ നിരക്ക്: ₹ 7,500)
60 പേജ്: ₹ 6,000 (തത്കാൽ നിരക്ക്: ₹ 8,500)
വിദേശത്തു നിന്നുള്ള അപേക്ഷകർക്ക് (യൂ.എസ് ഡോളറിൽ)
36 പേജ്: നോർമൽ - 250 USD | തത്കാൽ - 375 USD
60 പേജ്: നോർമൽ - 300 USD | തത്കാൽ - 425 USD
മറ്റ് അനുബന്ധ നിരക്കുകൾ
പാസ്‌പോർട്ടിന് പുറമെ അനുബന്ധ സേവനങ്ങൾക്കുള്ള നിരക്കുകളും കൂട്ടിയിട്ടുണ്ട്.
പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC), സറണ്ടർ സർട്ടിഫിക്കറ്റ്, ഗ്ലോബൽ എൻട്രി പ്രോഗ്രാം വെരിഫിക്കേഷൻ: ₹ 750 (നിലവിൽ ₹ 500)
സർട്ടിഫിക്കറ്റ് ഓഫ് ഐഡന്റിറ്റി: ₹ 1,000
കുട്ടികളുടെ പാസ്‌പോർട്ട് കാലാവധി: കുട്ടികളുടെ പാസ്‌പോർട്ടിന്റെ കാലാവധി 5 വർഷം അല്ലെങ്കിൽ അവർക്ക് 18 വയസ്സ് തികയുന്നത് വരെ (ഏതാണോ ആദ്യം വരുന്നത്) ആയിരിക്കും.










