06:40pm 12 November 2026
NEWS
ഖത്തർ പൊലീസ് കോളേജിൽ പാസൗട്ട് പരേഡ്; അമീർ മികച്ച വിദ്യാർത്ഥികളെ ആദരിച്ചു
22/01/2026  04:15 PM IST
nila
ഖത്തർ പൊലീസ് കോളേജിൽ പാസൗട്ട് പരേഡ്; അമീർ മികച്ച വിദ്യാർത്ഥികളെ ആദരിച്ചു

 


ദോഹ: ഖത്തർ  അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പൊലീസ് അക്കാദമിയിലെ പൊലീസ് കോളേജിന്റെ എട്ടാം ബാച്ച് കേഡറ്റുകളുടെ ബിരുദദാന ചടങ്ങിന് രക്ഷാകർതൃത്വം വഹിച്ചു. ബുധനാഴ്ച രാവിലെ അൽ സൈലിയയിലെ പൊലീസ് അക്കാദമിയിലായിരുന്നു പ്രൗഢഗംഭീര ചടങ്ങ്.
ചടങ്ങിൽ ഷെയ്ഖുമാർ, മന്ത്രിമാർ, ഖത്തറിൽ അംഗീകൃതമായ നയതന്ത്ര ദൗത്യങ്ങളുടെ മേധാവികൾ, പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, അമീറി ഗാർഡ്, സ്റ്റേറ്റ് സെക്യൂരിറ്റി സർവീസ്, ലഖ്‌വിയ സേന എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ, കൂടാതെ സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ള സൈനിക-സുരക്ഷാ നേതാക്കളും പങ്കെടുത്തു.
ദേശീയഗാനം ആലപിച്ചതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന്, പാസൗട്ട് ചെയ്യുന്ന കേഡറ്റുകളുടെ കമാൻഡർ, ഖത്തർ, കുവൈത്ത്, ജോർദാൻ, പലസ്തീൻ, ലിബിയ, യെമൻ, സോമാലിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 168 കേഡറ്റുകളുടെ നിര ഖത്തർ  അമീർപരിശോധിച്ചു.
ഖുര്‍ആൻ പാരായണത്തിന് ശേഷം പൊലീസ് അക്കാദമി പ്രസിഡന്റായ മേജർ ജനറൽ അബ്ദുൽറഹ്മാൻ മാജിദ് അൽ സുലൈതി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് അമീർ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു.
പിന്നീട് എട്ടാം ബാച്ചിൽ നിന്ന് ഒൻപതാം ബാച്ചിലേക്ക് പതാക കൈമാറി. നിയമന ഉത്തരവ് വായിച്ച ശേഷം കേഡറ്റുകൾ പരേഡ് ഗ്രൗണ്ടിൽ നിന്ന് പുറപ്പെട്ടു. ചടങ്ങിന്റെ ഭാഗമായി മാർച്ചിംഗ് ഡിസ്പ്ലേ, സൈനിക പരേഡ്, സ്കൂൾ വിദ്യാർത്ഥികൾ അടങ്ങിയ ‘ഓഫിസേഴ്സ് ഓഫ് ടുമൊറോ’ സംഘത്തിന്റെ പ്രവേശനം എന്നിവ നടന്നു.
എട്ടാം ബാച്ചിലെ ഓഫീസർമാർ സത്യപ്രതിജ്ഞ ചെയ്ത് കോളേജ് ആന്തം ആലപിച്ചതോടെയാണ് ചടങ്ങുകൾ സമാപിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img