02:45am 12 November 2026
NEWS
ഏഴിമല നാവിക അക്കാ‌മിയിൽ 311 കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു.
29/05/2026  12:27 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഏഴിമല നാവിക അക്കാ‌മിയിൽ 311 കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു

കൊച്ചി: ഏഴിമല നാവിക അക്കാ‌‌ഡമിയിൽ സൈനിക പരിശീലനം പൂർത്തിയാക്കിയ 311 നാവിക കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടന്നു. 66 വനിതാ കേ‌റ്റുകളും താൻസാനിയ, വിയറ്റ്നാം, സെയ്ഷലിസ്  വിദേശരാജ്യങ്ങളിലെ മൂന്ന് കേഡറ്റുകളും ഇവരിൽപ്പെടും. 

ദക്ഷണനാവിക സേനാ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് വൈസ് അ‌ഡ്മിറൽ സമീർ സക്സേണ, കമാൻഡന്റെ വൈസ് അഡ്നിറൽ മനീഷ് ചന്ദ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരേഡ്. 

സ്തുത്യർഹ  നിലയിൽ പരിശീലനം പൂർത്തിയാക്കിയ കേഡറ്റുകൾക്ക് അവാർഡുകളും മെഡലുകളും സമ്മാനിച്ചു. പ്രസിഡന്റിന്റെ സുവർണമെഡൽ മി‌ഡ്ഷിപ്പ്മാൻ കുൽദിപ് സിംഗിനും ഫ്ലാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് ട്രോഫി മിഡ്ഷിപ്പ്മാൻ ഉദ്‌വീർ സിംഗ് നേജിക്കും സമ്മാനിച്ചു. കേ‌ഡറ്റുകളായ ചിറാഗ് മേഹ്ത , സീമ എസ് തെണ്ടുൽക്കർ, മിഡ്ഷിപ്പമാൻമാരായ നഗുയെൻ വാൻ ഹാവു (വിയറ്റ്നാം), കേഡറ്റ് സർവ്ഗയ മിശ്ര എന്നിവർക്കും മികച്ച പ്രകടനങ്ങൾക്ക് മെഡലുകൾ സമ്മാനിച്ചു. 

പരേഡിലെ മികച്ച പ്രകടനത്തിന് നൽകുന്ന ചാമ്പ്യൻ സ്ക്വാഡ്രൺ പുരസ്കാരം ബാനർ ഫൈറ്റർ സ്ക്വാ‌ഡ്രണിന് ലഭിച്ചു. പരേഡിന് ശേഷം കേഡറ്റുകൾക്ക് സബ് ലെഫ്റ്റനന്റ് പദവിയ്ക്കുള്ള സ്ട്രീപ്പുകൾ നൽകുന്ന ചടങ്ങും നടന്നു. ഇതോടെ പരിശീലനം പൂർത്തിയാക്കി നാവികസേനയുടെ ഭാഗമായി മാറിയ കേഡറ്റുകൾ വിവിധ .യുദ്ധകപ്പലുകളിലും നാവികസേനയുടെ വിവിധ യൂണിറ്റുകളിലും ഓഫീസർമാരായി സേവനം തുടങ്ങും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img