03:26am 23 May 2026
NEWS
ഏഴിമല നാവിക അക്കാഡമിയിൽ പാസിംഗ് ഔട്ട് പരേഡ് 28 ന്
22/05/2026  10:38 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഏഴിമല നാവിക അക്കാഡമിയിൽ പാസിംഗ് ഔട്ട് പരേഡ് 28 ന്

 

കൊച്ചി: ഏഴിമല നാവിക അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയ 2026 സ്പ്രിംഗ് ടേമിന്റെ പാസ്സിംഗ് ഔട്ട് പരേഡ് മേയ് 28-ന് നടക്കും.  

ദക്ഷിണ നാവിക കമാൻഡിന്റെ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ് ഇൻചീഫ്  വൈസ് അഡ്മിറൽ സമീർ സക്സേണ മുഖ്യാതിഥിയായി   പങ്കെടുത്ത് അഭിവാദ്യം സ്വീകരിക്കും. നാവിക സേനയുടെയും കോസ്റ്റ് ഗാർഡിന്റെയും താൻസാനിയ, വിയറ്റ്നാം, സെയ് ഷലിസ് എന്നീ  സൗഹൃദ വിദേശ രാജ്യങ്ങളിലെയും പരിശീലനം പൂർത്തിയാക്കിയ കേഡറ്റുകൾ പങ്കെടുക്കും. 

പ്രതിരോധ സേനകളിലെ മുതിർന്ന ഉദ്യോഗസ്ഥർ, വിദേശ സൈനികർ, കേഡറ്റുകളുടെ രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിക്കും. 
   
 മികച്ച പ്രകടനം കാഴ്ചവെച്ച കേഡറ്റുകൾക്ക് മെഡലുകളും ട്രോഫികളും സമ്മാനിക്കും. ‘ഷിപ്പിംഗ് ഓഫ് സ്ട്രൈപ്സ്’ ചടങ്ങും നടക്കും.

 നാവികസേനയുടെ ഔദ്യോഗിക ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകൾ വഴി തത്സമയം ചടങ്ങ് സംപ്രേഷണം ചെയും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img