03:44am 14 November 2026
NEWS
യാത്രക്കാർക്ക് ആശ്വാസം: ടിക്കറ്റ് മാറ്റാൻ അധിക ഫീസില്ല, പണം മടക്കിവാങ്ങാനും സൗകര്യം; ഖത്തർ എയർവേയ്‌സ് ഇളവുകൾ പ്രഖ്യാപിച്ചു
12/03/2026  08:09 PM IST
nila
യാത്രക്കാർക്ക് ആശ്വാസം: ടിക്കറ്റ് മാറ്റാൻ അധിക ഫീസില്ല, പണം മടക്കിവാങ്ങാനും സൗകര്യം; ഖത്തർ എയർവേയ്‌സ് ഇളവുകൾ പ്രഖ്യാപിച്ചു

 

ദോഹ: നിലവിലെ യാത്രാതടസ്സങ്ങൾ മൂലം ബുദ്ധിമുട്ടുന്ന യാത്രക്കാർക്കായി ടിക്കറ്റ് ബുക്കിംഗുകളിൽ ഇളവുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേയ്‌സ്. 2026 ഫെബ്രുവരി 28 നും മാർച്ച് 22 നും ഇടയിൽ യാത്ര നിശ്ചയിച്ചിരുന്നവർക്ക് പ്രധാനമായും രണ്ട് ഓപ്ഷനുകളാണ് എയർലൈൻ മുന്നോട്ടുവെക്കുന്നത്.
അധിക ഫീസുകളില്ലാതെ യാത്രാ തിയതി രണ്ട് തവണ വരെ മാറ്റാൻ സാധിക്കും. എന്നാൽ പുതിയ തിയതി യഥാർത്ഥ തിയതിയുടെ 14 ദിവസത്തിനുള്ളിലായിരിക്കണം.ഉപയോഗിക്കാത്ത ടിക്കറ്റുകൾക്ക് മുഴുവൻ തുകയും തിരികെ നൽകും.അടിയന്തര സാഹചര്യം പരിഗണിച്ച് ദോഹയിൽ നിന്നും തിരിച്ചും ഖത്തർ എയർവേയ്‌സ് പരിമിതമായ സർവീസുകൾ നടത്തുന്നുണ്ട്. കൊച്ചി, മുംബൈ, ഡൽഹി തുടങ്ങിയ ഇന്ത്യൻ നഗരങ്ങളും ഈ പട്ടികയിലുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img