12:18am 04 November 2026
NEWS
പരുമല: മെഡിക്കൽ എയ്ഡ് പോസ്റ്റ്‌ ഉദ്ഘാടനം ചെയ്തു
03/11/2026  07:34 PM IST
nila
പരുമല: മെഡിക്കൽ എയ്ഡ് പോസ്റ്റ്‌ ഉദ്ഘാടനം ചെയ്തു

 

ചെങ്ങന്നൂർ : പരുമല  തീർത്ഥാടകര്‍ക്കായുള്ള നഗരസഭയുടെ രണ്ടാമത്തെ മെഡിക്കൽ എയ്ഡ് പോസ്റ്റ് മുക്കത്ത് കുടുംബയോഗ ഹാളിൽ നഗരസഭാ ചെയർപേഴ്സൺ മനീഷ് കീഴാമഠത്തിൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ ഷിബു രാജൻ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മറിയാമ്മ  ജോൺ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റ്റി കുമാരി, കൗൺസിലർമാരായ ലേഖ ജയൻ, എസ് സുധാമണി, ബിജു അലക്സാണ്ടർ, റെജി കാഞ്ഞിക്കൽ, വി എസ് സവിത, സീനിയർ പബ്ലിക്‌ ഹെൽത്ത്‌ ഇൻസ്‌പെക്ടർ സി നിഷ, ഡോ. ഷേർലി ഫിലിപ്പ്, ഡോ. അഞ്ജലി, മോൻസി കപ്ലാശ്ശേരി എന്നിവർ പ്രസംഗിച്ചു. നഗരസഭയുടെ മംഗലം, ഇടനാട് വെൽനെസ്സ് സെന്ററുകളുടെ സഹകരണത്തോടെയാണ് മെഡിക്കൽ എയ്ഡ് പോസ്റ്റ്‌ സംഘടിപ്പിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img