06:11pm 12 November 2026
NEWS
ഭാഗിക മേഘാവൃതവും തണുപ്പും; ഖത്തറിൽ കാലാവസ്ഥ മുന്നറിയിപ്പ്
19/01/2026  09:25 PM IST
nila
ഭാഗിക മേഘാവൃതവും തണുപ്പും; ഖത്തറിൽ കാലാവസ്ഥ മുന്നറിയിപ്പ്

ദോഹ: ഇന്ന് രാത്രി മുതൽ ചൊവ്വാഴ്ച രാവിലെ 6 മണിവരെ ഖത്തറിൽ തണുപ്പുള്ളതും ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുടക്കത്തിൽ ചെറിയ തോതിൽ ലഘു മഴയ്ക്ക് നേരിയ സാധ്യതയുണ്ടെന്നും ദിനപത്ര കാലാവസ്ഥാ റിപ്പോർട്ടിൽ വ്യക്തമാക്കി.
കടൽ മേഖലയിൽ ഭാഗികമായി മേഘാവൃതമായ ആകാശവും വടക്കൻ മേഖലകളിൽ തുടക്കത്തിൽ ചെറിയ മഴയ്ക്ക് സാധ്യതയും ഉണ്ടാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. തീരദേശ മേഖലയിൽ കാറ്റ് തെക്ക് പടിഞ്ഞാറ് മുതൽ തെക്ക് കിഴക്ക് ദിശയിൽ മണിക്കൂറിൽ 5 മുതൽ 15 നോട്ട് വരെ വേഗതയിൽ വീശും. രാത്രിയോടെ കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് മാറും.
കടൽ മേഖലയിലോ കാറ്റ് തെക്ക് കിഴക്ക് മുതൽ തെക്ക് പടിഞ്ഞാറ് ദിശയിൽ 5 മുതൽ 15 നോട്ട് വരെ വീശുകയും ചില സമയങ്ങളിൽ 20 നോട്ട് വരെ ശക്തിപ്രാപിക്കുകയും ചെയ്യും. രാത്രിയോടെ കാറ്റിന്റെ ദിശ വടക്ക് പടിഞ്ഞാറ് ആയി മാറും.
തീരദേശ കടലിൽ തിരമാല ഉയരം 1 മുതൽ 3 അടി വരെയും ചില സമയങ്ങളിൽ 4 അടിയിലേക്കും ഉയരാനിടയുണ്ടെന്നും, കടൽമേഖലയിൽ 2 മുതൽ 4 അടി വരെ ഉയരമുള്ള തിരമാലകൾ ചില അവസരങ്ങളിൽ 6 അടിയിലേക്കും ഉയരാനിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ദൃശ്യപരത തീരദേശ മേഖലയിൽ 5 മുതൽ 9 കിലോമീറ്റർ വരെയും, കടൽമേഖലയിൽ 4 മുതൽ 9 കിലോമീറ്റർ വരെയും ആയിരിക്കും

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img