04:24pm 11 November 2026
NEWS
അൽ റയ്യാൻ റോഡിൽ ഒക്ടോബർ 24 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം
22/10/2025  05:03 PM IST
nila
അൽ റയ്യാൻ റോഡിൽ ഒക്ടോബർ 24 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം

ദോഹ: പൊതുമരാമത്ത് അതോറിറ്റി അഷ്‌ഗാൽ, അൽ റയ്യാൻ റോഡിലെ സബാഹ് അൽ അഹ്മദ് കൊറിഡോർ ടണൽ (റോഡ് നമ്പർ 950) ഭാഗത്ത് താൽക്കാലികമായി ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെ ടുത്തും.ഒക്ടോബർ 24, വെള്ളിയാഴ്ച പുലർച്ചെ 2 മണിമുതൽ ഒക്ടോബർ 27, തിങ്കളാഴ്ച രാവിലെ 10 മണിവരെ തുടരും. ഈ കാലയളവിൽ പാതയുടെ പതിവ് പരിപാലന പ്രവർത്തനങ്ങൾ നടത്താനാണ് ഭാഗികമായി അടച്ചിടുന്നത്.
ഗതാഗതത്തിനായി രണ്ട് ലെയ്‌നുകൾ തുറന്നിരിക്കും.
അഷ്‌ഗാൽ റോഡുപയോഗിക്കുന്നവരോട് നിശ്ചിത വേഗപരിധി പാലിക്കാനും, ലഭ്യമായ ലെയ്‌നുകൾ ഉപയോഗിക്കാനോ, അല്ലെങ്കിൽ സമീപസ്ഥ വഴികളിലൂടെ യാത്രാമാർഗം മാറ്റാനോ അഷ്‌ഗൽ അഭ്യർത്ഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img