NEWS
ഇന്ന് മുതൽ ഭാഗികമായും മൂടൽമഞ്ഞും മഴയും: ഖത്തർ കാലാവസ്ഥ വകുപ്പ്
12/12/2025 10:56 AM IST
nila

ദോഹ: രാജ്യത്ത് വെള്ളിയാഴ്ച മുതൽ മേഘാവൃതമായ കാലാവസ്ഥയും ഇടയ്ക്കിടെ ചിതറിച്ചാറുന്ന മഴയും അനുഭവപ്പെടുമെന്ന് ഖത്തർ കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബർ 12 മുതൽ അടുത്ത ആഴ്ച മുഴുവൻ ആകാശം ഭാഗികമായി മേഘാവൃതമോ പൂർണമായി മേഘാവൃതമോ ആയിരിക്കും.വിവിധ സമയങ്ങളിൽ തീവ്രത വ്യത്യാസമുള്ള മഴയ്ക്കും ചില പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പെട്ടെന്നുണ്ടാകാവുന്ന ശക്തമായ കാറ്റിനു മുൻകരുതൽ എടുക്കണമെന്ന് അധികൃതർ പറഞ്ഞു.
മിന്നലും മോശം കാലാവസ്ഥയും അനുഭവപ്പെടുമ്പോൾ സുരക്ഷാനിർദ്ദേശങ്ങൾ പാലിക്കാനും, ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും
സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കാലാവസ്ഥാ വിഭാഗം പൊതുജനങ്ങളോട്
നിർദേശിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










