09:23pm 07 November 2026
NEWS
വീട്ടുപടിക്കലെ പാർക്കിംഗ് നിയമലംഘനം: മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം; 300 റിയാൽ പിഴയും 3 ട്രാഫിക് പോയിന്റും
06/09/2026  11:45 AM IST
nila
വീട്ടുപടിക്കലെ പാർക്കിംഗ് നിയമലംഘനം: മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം; 300 റിയാൽ പിഴയും 3 ട്രാഫിക് പോയിന്റും

ദോഹ: വീടുകളുടെയും കെട്ടിടങ്ങളുടെയും ഗേറ്റുകൾക്കും കവാടങ്ങൾക്കും മുന്നിൽ വാഹനങ്ങൾ തടസ്സമായി പാർക്ക് ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. മറ്റുള്ളവരുടെ അവകാശങ്ങൾ ലംഘിക്കുകയും വാഹന ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്യുന്നത് ഒഴിവാക്കണമെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
​ഔദ്യോഗിക എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ച ബോധവൽക്കരണ വീഡിയോയിലൂടെയാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. കെട്ടിടങ്ങളുടെയും വീടുകളുടെയും പ്രവേശന, നിർഗ്ഗമന പാതകൾ അടച്ചുകൊണ്ട് വാഹനം പാർക്ക് ചെയ്യുന്നത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തെറ്റായ പെരുമാറ്റവും നിയമലംഘനവുമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
​ഖത്തർ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ (78) - ക്ലോസ് (4) പ്രകാരം വീട്ടുപടിക്കൽ തടസ്സമുണ്ടാക്കുന്ന രീതിയിൽ വാഹനം പാർക്ക് ചെയ്യുന്നത് വ്യക്തമായ നിയമലംഘനമാണ്. ഇത്തരം നിയമലംഘനങ്ങൾക്ക് 300 ഖത്തറി റിയാൽ പിഴ ചുമത്തുന്നതോടൊപ്പം ഡ്രൈവറുടെ റെക്കോർഡിൽ 3 ട്രാഫിക് പോയിന്റുകൾ രേഖപ്പെടുത്തുകയും ചെയ്യും.
​മറ്റുള്ളവരുടെ സൗകര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിനായി ഡ്രൈവർമാർ കൃത്യമായ സ്ഥലങ്ങളിൽ മാത്രം വാഹനം പാർക്ക് ചെയ്യാൻ ശ്രദ്ധിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img