04:11am 13 November 2026
NEWS
നഗരത്തിനു പാർക്കിങ് പോളിസി
24/02/2026  10:10 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നഗരത്തിനു പാർക്കിങ് പോളിസി

കൊച്ചി: പൊതു ഇടങ്ങൾ കൂടുതൽ കാര്യക്ഷമമായി വിനിയോഗിക്കുന്നതിനുള്ള സമഗ്ര നയരേഖ തയ്യാറാക്കുമെന്ന് ബജറ്റ് പ്രഖ്യാപിക്കുന്നു. നഗരത്തെ വിവിധ പാർക്കിംഗ് സോണുകളായി തിരിച്ച് തിരക്കിന് അനുസൃതമായി പാർക്കിങ് നിയന്ത്രിക്കുന്ന ഡിമാൻഡ് അധിഷ്ഠിത ക്രമീകരണം കൊണ്ടുവരും. നഗരസഭയുടെയും ജിസിഡിയയുടെയും കെ എം ആർ എല്ലിന്‍റെയും കീഴിലുള്ള പാർക്കിംഗ് ഇടങ്ങളെ ഒരേ നയത്തിന് കീഴിൽ കൊണ്ടുവരുന്നത് വഴി നഗരത്തിലുടനീളം ഏകീകൃതമായ ചട്ടങ്ങളും സുതാര്യതയും ഉറപ്പാക്കാൻ സാധിക്കും. ലഭ്യമായ ഇടങ്ങളെ ശാസ്ത്രീയമായി ഏതുരീതിയിൽ പുനക്രമീകരിക്കും എന്നതിന് മുൻഗണന നല്കിയായിരിക്കും നയം തയാറാക്കുക. ഇതിന്‍റെ ഭാഗമായി റോഡരികിലെ പാർക്കിങ് ഘട്ടംഘട്ടമായി നിയന്ത്രിക്കും. പദ്ധതിയുടെ പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി പ്രത്യേക സെൽ രൂപീകരിക്കുമെന്നും ബജറ്റ് പ്രഖ്യാപിക്കുന്നു. പദ്ധതിക്കായി 40 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img