10:30am 18 January 2026
NEWS
മലപ്പുറത്ത് കാർ ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം
10/05/2025  07:46 AM IST
nila
മലപ്പുറത്ത് കാർ ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറത്ത് നിർത്തിയിട്ട കാർ ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം കീഴുപറമ്പ് കുറ്റൂളി മാട്ടുമ്മൽ ശിഹാബിന്റെ മകൻ മുഹമ്മദ്‌ സഹിൻ ആണ് മരിച്ചത്. നിർത്തിയിട്ടിരുന്ന കാർ തനിയെ പിന്നോട്ട് നീങ്ങിയാണ് അപകടമുണ്ടായത്. അരീക്കോടുള്ള ബന്ധുവിന്റെ വീട്ടിൽ വിരുന്നു വന്നതായിരുന്നു സഹീനും കുടുംബവും. എന്നാൽ അയൽവാസിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പിന്നോട്ടിറങ്ങി അപകടം സംഭവിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img