
കക്കട്ടിൽ:കഴിഞ്ഞ തലമുറയുടെ നടക്കാതെ പോയ സ്വപ്നങ്ങൾ മക്കളിലൂടെ പൂവണിയിക്കാൻ പലരും ആഗ്രഹിക്കാറുണ്ട്. എന്നാൽ മക്കളുടെ താല്പര്യവും സ്വപ്നങ്ങളും എന്താണെന്ന് കൂടി തിരിച്ചറിഞ്ഞ് അവരുടെ അഭിരുചിക്കനുസരിച്ച് വളരാൻ കുട്ടികളെ പ്രാപ്തരാക്കണമെന്ന് കെ. എം. അഭിജിത്ത് എം. എൽ. എ ആഹ്വാനം ചെയ്തു. കണ്ടോത്ത് കുനി മദ്രസയിൽ ഫെയിസ് ചിക്കോന്നിൻ്റെ പ്രതിഭാസംഗമം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
സാങ്കേതിക വളർച്ചയിലുടെ ജീവിതത്തിലെ അനന്ത സാദ്ധ്യതകൾ നമ്മുടെ മുമ്പിൽ
തുറന്നു കിടക്കുമ്പോൾ മൊബൈൽ ഫോണിലെ സൗകര്യങ്ങൾ വെറും താൽക്കാലിക സുഖത്തിന് മാത്രമായി ദുരുപയോഗം ചെയ്യുന്നതിൽ നിന്നും വിദ്യാർത്ഥികൾ മാറിനിൽക്കണമെന്നും സാദ്ധ്യതകളെ പ്രയോജനപ്പെടുത്താൻ തയ്യാറാകണമെന്നും അദ്ദേഹം ഉപദേശിച്ചു.
ചടങ്ങിൽ സ്വാഗതസംഘം ചേർമാൻ പി. കെ. കുത്തബ്ദുല്ല മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ മനാഫ് തറവട്ടത്ത് സ്വാഗതം പറഞ്ഞു.
വാർഡ് മെമ്പർ കാർത്തി പി. രാജീവ്, പ്രവാസി സെൽ കൺവീനർ അഹമ്മദ് പാതിരിപ്പററ പ്രസംഗിച്ചു.
നരിപ്പറ്റയിലെ വിവിധ മഹല്ലുകളിൽ നിന്നും എസ്. എസ് എൽ .സി ,ഫ്ലസ്ടു, മററു ഉന്നത കോഴ്സുകളിൽ വിജയിച്ച വിദ്യാർത്ഥികളെ ആദരിച്ചു
സൈഫു തൈക്കണ്ടി,എൻ . കെ. മൊയ്തു, റഫീഖ് ആനപ്പാറ, കുഞ്ഞമ്മദ് ചങ്ങരോത്ത്, പി.കെ.ആമദ് മാസ്റ്റർ, ടി.കെ. ഇബ്രാഹിംകുട്ടി
സി.പി. നാസ്സർ, പി.പി. ബാബു മാസ്റ്റർ, റഷീദ് കല്ലുമ്മൽ, ഹുസൈൻ മാസ്റ്റർ.കെ , സിയാദ് പാലോൽ, പി.കെ. കുഞ്ഞമ്മദ്, അസീസ് മാസ്റ്റർ കെ ,ഷൗക്കത്തലി .ടി, കുഞ്ഞമ്മദ് പാലോൽ
ഇ വി മഹമൂദ് ഹാജി, നവാസ് മാസ്റ്റർ പി.പി, മെനരത് അന്ദ്രു, ചെറിയ പാലോത് അമ്മദ്
അവാർസുകൾ സമ്മാനിച്ചു
ഹുസൈൻ മാസ്റ്റർ കോക്കണ്ടി നന്ദി പറഞ്ഞു. നസീർ ചീക്കോന്ന് അവതാരകനായിരുന്നു.
ഫോട്ടോ ഫെയ്‌സ് ചീക്കോന്ന്
നരിപ്പറ്റ .കണ്ടോത്ത് കുനിയിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമം അഭിജിത്ത്. പി. എം എൽ. എ. ഉൽഘാടനം ചെയ്യുന്നു










