
ചെങ്ങന്നൂർ: തലച്ചോറിലെ അണുബാധ രണ്ടര വയസുകാരിയുടെ ചികിത്സക്കായി മാതാപിതാക്കൾ സുമനസുകളുടെ സഹായം തേടുന്നു. തിരുവല്ല നെടുമ്പ്രം പഞ്ചായത്തിൽ വാർഡ് 12-ൽ പൊടിയാടി, പുത്തൻവീട്ടിൽ സന്ദീപ് - പ്രജിതാ ദമ്പതികളുടെ മകൾ രണ്ടര വയസ്സുകാരി സായി ലക്ഷ്മിയുടെ ചികിത്സാ ചിലവിനായി ആണ് സുമനസുകളുടെ സഹായം തേടുന്നത്.
കഴിഞ്ഞ മാസം ഉണ്ടായ വെള്ളപ്പൊക്കത്തിനെത്തുടർന്നുണ്ടായ അസ്വസ്ഥതയെത്തുടർന്ന് സായി ലക്ഷ്മിയെ തിരുവല്ലായിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനി ആണന്ന് കരുതിയാണ് ചികിത്സ തുടങ്ങിയത്. രണ്ടാഴ്ച്ചത്തെ ചികിത്സകൊണ്ടും രോഗം ഭേദമാകാതെ വന്നപ്പോൾ അവിടെ നിന്നും കോട്ടയത്തുള്ള ഐ.സി.എച്ച് ( ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചിൽഡ്രൺ ഹെൽത്ത്) മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു .തുടർന്ന് അവിടെ നടത്തിയ പരിശോധനയിലാണ് (മെനിംഗോ എൻസെഫ ലൈറ്റിസ് ) തലച്ചോറിലുണ്ടാകുന്ന അണുബാധ എന്ന് ഡോക്ടർമാർ കണ്ടു പിടിച്ചത്. വിദഗ്ധ ചികിത്സയ്ക്കായാണ് ഇപ്പോൾ തിരുവനന്തപുരം ശ്രീ അവിട്ടം തിരുനാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുന്നത്.
ഓരോ ദിവസവും വിവിധ പരിശോധനകളും അതിൻ്റെ മരുന്നിനും മറ്റുമായി നല്ലൊരു തുകയാണ് വേണ്ടി വരിക. ഇതിനോടകം തലയ്ക്ക് ഒരു ഓപ്പറേഷൻ കഴിഞ്ഞു. അടുത്ത ഓപ്പറേഷനു വേണ്ടി ഡോ:നിർദ്ദേശിച്ചിരിക്കുകയാണ്. കൂലിപ്പണിക്കാരനായ പിതാവ് സന്ദീപിന് ഈ തുക കണ്ടെത്തുക എന്നത് ഏറെ ക്ലേശകരമാണ്.
കഴിഞ്ഞ മാസമുണ്ടായ പ്രളയത്തിൽ തിരുവല്ലായിലെ പൊടിയാടി നെടുമ്പ്രം ഭാഗങ്ങളിലെ വീടുകളിൽ വെള്ളം കയറിയിരുന്നു. സന്ദീപിൻ്റ വീടിനു ചുറ്റും വെള്ളത്താൽ ചുറ്റപ്പെട്ടിരുന്നു. തുടർന്ന് ബന്ധുവീട്ടിലാണ് താമസിച്ചത്.
വെള്ളത്തിൽ നിന്നും ഉണ്ടായ രോഗമാണ് ഇതെന്ന് പരിശോധനയിൽ ഡോക്ടർമാർ കണ്ടെത്തിയിരുന്നു. സായി ലക്ഷ്മിയുടെ തുടർ ചികിത്സയ്ക്കും ചിലവിനുമായി ഈ കുടുംബം പെടാ പാടുപെടുകയാണ്. സുമനസുകളുടെ സഹായത്തിനായി
കുട്ടിയുടെ മാതാവിന്റെ പേരിലുള്ള എസ് ബി ഐ ബാങ്ക് അക്കൗണ്ട് നമ്പരും ഗൂഗിൾപേ നമ്പരും താഴെക്കൊടുക്കുന്നു.
പ്രജിത .വി .എസ് ( കണ്മണി
If SC SBIN0070466
A/C: 43909980501
GPAY: 7736751615(sanjana)










