NEWS
ഇടുക്കി അടിമാലി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ ഡിവിഷന്‍ നിര്‍ത്തലാക്കിയതില്‍ രക്ഷിതാക്കളുടെ പ്രതിഷേധം.
02/06/2025 12:37 PM IST
ചെറുകര സണ്ണിലൂക്കോസ്

ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ മുന്നറിയിപ്പില്ലാതെ നിര്‍ത്തലാക്കിയ സംഭവത്തിലാണ് പ്രധാന അധ്യാപികയെ ഉപരോധിച്ച്‌രക്ഷിതാക്കള്‍ പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ പിന്നീട് പോലീസ് ഇടപെട്ട് മാറ്റി.
വിദ്യാര്‍ഥികള്‍ കുറവുള്ളതിനാല്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ നിലനിര്‍ത്താന്‍ സാധിക്കില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്. എന്നാല്‍ ഡിവിഷന്‍ നിര്‍ത്തുന്ന കാര്യം അറിയിച്ചത് മെയ് 30ന് മാത്രമാണെന്ന് രക്ഷിതാക്കള്‍ പറയുന്നു.
മറ്റൊരു സ്‌കൂളിലും ഇനി അഡ്മിഷന്‍ ലഭിക്കില്ല. എട്ട് വര്‍ഷം ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച് ഇനി മലയാളം മീഡിയത്തിലേക്ക് മാറുന്നത് അപ്രായോഗികമാണെന്നും രക്ഷിതാക്കള്‍ പറയുന്നു. ഇതിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










