03:49am 08 September 2026
NEWS
പോക്സോ കേസിൽ മാതാപിതാക്കളുടെ സുഹൃത്തുകൾ പിടിയിൽ
19/09/2025  10:30 AM IST
nila
പോക്സോ കേസിൽ മാതാപിതാക്കളുടെ സുഹൃത്തുകൾ പിടിയിൽ
വെൺമണി: സ്വദേശികളായ ഹോസ്റ്റലിൽ താമസിച്ചു പഠിച്ചുവരുന്ന സഹോദരിമാരെ അവധിക്ക് വീട്ടിൽ വരുന്ന സമയങ്ങളിൽ സൗഹൃദം നടിച്ചും ഭീഷണിപ്പെടുത്തിയും ലൈംഗിക അതിക്രമം നടത്തിയതിലേക്ക് മാതാപിതാക്കളുടെ സുഹൃത്തുക്കളെ വെൺമണി പോലീസ് അറസ്റ്റുചെയ്തു. മുളക്കുഴവില്ലേജിൽ മുളക്കുഴ മുറിയിൽ ദീപു സദനം വീട്ടിൽ ദീപുമോൻ(35), വെൺമണി വില്ലേജിൽ വെൺമണി ഏറം മുറിയിൽ ശുഭ നിവാസിൽ  മനോജ് എം. ആർ(49) എന്നിവരാണ് അറസ്റ്റിലായത്. ചെങ്ങന്നൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹജരാക്കിയ പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. വെൺമണി പോലീസ് സ്റ്റേഷൻ ഇൻസ്പക്ടർ എസ് എച്ച് ഒ അഭിലാഷ് എം സി, സബ്ബ് ഇൻസ്പക്ടർ സുഭാഷ് ബാബു കെ, അസ്സി. സബ്ബ് ഇൻസ്പക്ടർ ബിജു, സീനിയർ സിവിൽ പോലീസ് ഒാഫീസർ ഗോപകൂമാർ ജി, സിവിൽ പോലീസ് ഒാഫീസർ മാരായ ആകാശ് ജി കൃഷ്ണൻ, ശ്യാംകുമാർ ബി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.