02:23pm 23 July 2026
NEWS
മാതാപിതാക്കളുടെ സിബിൽ സ്‌കോർ മോശം: വിദ്യാഭ്യാസ വായ്പ നൽകേണ്ടെന്ന ബാങ്കുകളുടെ തീരുമാനം ഹൈക്കോടതി ശരിവച്ചു.
23/07/2026  12:07 PM IST
ചെറുകര സണ്ണിലൂക്കോസ്
മാതാപിതാക്കളുടെ സിബിൽ സ്‌കോർ മോശം: വിദ്യാഭ്യാസ വായ്പ നൽകേണ്ടെന്ന ബാങ്കുകളുടെ തീരുമാനം ഹൈക്കോടതി ശരിവച്ചു

 

മാതാപിതാക്കളുടെ സിബിൽ (CIBIL) സ്‌കോർ കുറവാണെന്ന കാരണത്താൽ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്കുകളുടെ നടപടി ഹൈക്കോടതി ശരിവച്ചു.

ബാങ്കുകൾ എടുത്ത തീരുമാനം പൂർണമായും നിയമപരമാണെന്ന് വ്യക്തമാക്കിയ കോടതി, വായ്പ നിഷേധിച്ചതിനെതിരെ ഒരുകൂട്ടം ബിരുദ വിദ്യാർഥികൾ സമർപ്പിച്ച ഹർജി തള്ളി.
വായ്പകൾ അനുവദിക്കുമ്പോൾ സഹ-അപേക്ഷകരുടെ (Co-applicants) മുൻകാല ക്രെഡിറ്റ് ഹിസ്റ്ററി പരിശോധിക്കേണ്ടത് അനിവാര്യമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

സാധാരണയായി വിദ്യാർഥികൾ വിദ്യാഭ്യാസ വായ്പയ്ക്കായി അപേക്ഷിക്കുമ്പോൾ മാതാപിതാക്കളെയാണ് സഹ-അപേക്ഷകരാക്കുന്നത്.

അതുകൊണ്ട് മാതാപിതാക്കളുടെ ക്രെഡിറ്റ് സ്‌കോർ കുറവാണെങ്കിൽ വായ്പ അനുവദിക്കാനാകില്ലെന്ന ബാങ്കുകളുടെ നിലപാട് ന്യായമാണെന്നും കോടതി വ്യക്തമാക്കി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img