03:24am 04 November 2026
NEWS
പാറേൽ മർത്ത് മറിയം തീർഥാടനകേന്ദ്രം ബസിലിക്കയായി ഉയർത്തി; പ്രഖ്യാപനം നവംബർ 21-ന്
29/10/2026  03:23 PM IST
ചെറുകര സണ്ണിലൂക്കോസ്
പാറേൽ മർത്ത് മറിയം തീർഥാടനകേന്ദ്രം ബസിലിക്കയായി ഉയർത്തി; പ്രഖ്യാപനം നവംബർ 21-ന്

 

ചങ്ങനാശേരി അതിരൂപതയിലെ പാറേൽ മരിയൻ തീർഥാടനകേന്ദ്രത്തെ പരിശുദ്ധ സിംഹാസനം ബസിലിക്ക പദവിയിലേക്ക് ഉയർത്തി. 

ഇനി മുതൽ "മർത്ത് മറിയം ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ഷ്രൈൻ ബസിലിക്ക" എന്ന പേരിലാകും ഈ ദേവാലയ സമുച്ചയം അറിയപ്പെടുന്നത്.
മാർ ലെയോ പതിനാലാമൻ മാർപാപ്പയുടെ നാമത്തിൽ ദൈവാരാധനയ്ക്കും കൂദാശകളുടെ അച്ചടക്കത്തിനുമായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയാണ്  ബസിലിക്ക പദവി അനുവദിച്ചത്.

പാറേൽ മർത്ത് മറിയം വലിയപള്ളിയുടെ കൂദാശാദിനമായ നവംബർ 21-ന് ബസിലിക്കാ പദവിയും പുതിയ നാമവും ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം വഴി ഈ ദേശത്തിനു ലഭിച്ച വലിയ ദൈവാനുഗ്രഹമായി ഈ പദവിയെ കാണുന്നുവെന്നും   അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിൽ പറഞ്ഞു.

പരിശുദ്ധ കന്യകാമറിയത്തോടുള്ള വണക്കത്തിന്റെ പേരിൽ വിശ്വാസികൾ തലമുറകളായി തീർഥാടനത്തിനെത്തുന്ന പുണ്യസ്ഥാനമാണ് പാറേൽപള്ളി. ഈ അംഗീകാരം ചങ്ങനാശേരി അതിരൂപതയ്ക്കും സീറോ മലബാർ സഭയ്ക്കും മുഴുവൻ വിശ്വാസിസമൂഹത്തിനും അഭിമാനകരമായ നിമിഷമാണെന്ന് തീർത്ഥാടനകേന്ദ്രം റെക്ടറും അതിരൂപതാ വികാരി ജനറാളുമായ മോൺ. മാത്യു ചങ്ങങ്കരി പറഞ്ഞു.

ചങ്ങനാശേരി അതിരൂപതയിലെ രണ്ടാമത്തെ ബസിലിക്കായാണ് ഇത്. ആദ്യത്തെ ബസിലിക്കാ ചമ്പക്കുളം സെൻ്റ് മേരീസ് ഫൊറോനപള്ളിയാണ്.

പ്രഖ്യാപനത്തോടനുബന്ധിച്ചുള്ള ചടങ്ങുകളുടെയും തിരുക്കർമ്മങ്ങളുടെയും വിശദവിവരങ്ങൾ പിന്നീട് അറിയിക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img