09:42am 22 October 2026
NEWS
പാറശാലയിൽ ട്രെയിൻ പാളം തെറ്റി; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; നിരവധി ട്രെയിനുകൾ വൈകും
22/10/2026  07:33 AM IST
nila
പാറശാലയിൽ ട്രെയിൻ പാളം തെറ്റി; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; നിരവധി ട്രെയിനുകൾ വൈകും

തിരുവനന്തപുരം: പാറശാലയിൽ ട്രാക്കിന് സമീപം മണ്ണിടിഞ്ഞതിനെ തുടർന്ന് ബിലാസ്പൂർ–തിരുനെൽവേലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി. വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് വിവരം. ട്രെയിൻ പാളം തെറ്റിയതോടെ തിരുവനന്തപുരം–നാഗർകോവിൽ റെയിൽപാതയിലെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.

അപകടത്തെ തുടർന്ന് നിരവധി ട്രെയിനുകളുടെ സർവീസുകളെ ബാധിച്ചിട്ടുണ്ട്. പരശുറാം എക്സ്പ്രസ്, പുനലൂർ പാസഞ്ചർ, തിരുവനന്തപുരം–നാഗർകോവിൽ പാസഞ്ചർ, പുനലൂർ–കന്യാകുമാരി പാസഞ്ചർ, തിരുവനന്തപുരം–താംബരം എക്സ്പ്രസ്, ഗുരുവായൂർ–ചെന്നൈ എഗ്മോർ എക്സ്പ്രസ്, പുണെ–കന്യാകുമാരി എക്സ്പ്രസ് എന്നിവ പുറപ്പെടാൻ വൈകുമെന്ന് റെയിൽവേ അറിയിച്ചു.

താംബരം–തിരുവനന്തപുരം സ്പെഷൽ ട്രെയിൻ, മധുര–പുനലൂർ എക്സ്പ്രസ്, താംബരം–തിരുവനന്തപുരം അമൃത് ഭാരത് എക്സ്പ്രസ് എന്നിവയും വിവിധയിടങ്ങളിൽ പിടിച്ചിട്ടിരിക്കുകയാണ്. പാളം തെറ്റിയ ട്രെയിൻ നീക്കുന്നതിനും റെയിൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്. 

പിടിച്ചിട്ടിരിക്കുന്ന ട്രെയിനുകൾ

  • താംബരം- തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ
  • മധുര-പുനലൂർ എക്സ്പ്രസ്
  • താംബരം- തിരുവനന്തപുരം സെൻട്രൽ അമൃത് ഭാരത് എക്സ്പ്രസ്
  • ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്സ്പ്രസ്
  • കന്യാകുമാരി- മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ്
  • നാഗർകോവിൽ ജംഗ്ഷൻ-പുനലൂർ പാസഞ്ചർ
  • തിരുവനന്തപുരം നോർത്ത്- നാഗർകോവിൽ ജംഗ്ഷൻ പാസഞ്ചർ
  • പുനലൂർ-കന്യാകുമാരി പാസഞ്ചർ
  • തിരുവനന്തപുരം സെൻട്രൽ- താംബരം എക്സ്പ്രസ്
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img