പപ്പുയ് ന്യൂ ഗിനിയകാർക്ക് വൈകാരിക അനുഭവമായിരുന്നു പാപ്പ ബുക്ക : ഡോ. ബിജു.

ചാവറ കൾച്ചറൽ സെന്ററിന്റെയും കൊച്ചിൻ ഫിലിം സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ " പാപ്പ ബുക്ക" ഫിലിം പ്രദർശനു ശേഷം നടന്ന ഓപ്പൺ ഫോറത്തിൽ സംവിധായകൻ ഡോ. ബിജു സംസാരിക്കുന്നു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി. എം. ഐ., സനു പി. ( ബാക്ക്ഗ്രൗണ്ട് സൗണ്ട് ), ടി കലാധരൻ, പ്രകാശ് ബാരെ, യെദു രാധാകൃഷ്ണൻ ( സിനിമാറ്റോഗ്രാഫർ ), എൽദോ സെൽവരാജ് എന്നിവർ സമീപം.
കൊച്ചി : " പാപ്പ ബുക്ക' സിനിമ പപ്പുയ് ന്യൂ ഗിനിയക്കാർ ഒരു വൈകാരിക അനുഭവമായാണ് സ്വീകരിച്ചതെന്നും യുദ്ധത്തിനുമപ്പുറം ഒരു ജനതയുടെ അതിജീവനം എടുത്തു കാണിക്കുവാനും സാധിച്ചുവെന്ന് സംവിധായകൻ ഡോ. ബിജു അഭിപ്രായപ്പെട്ടു. ചാവറ കൾച്ചറൽ സെന്ററിന്റെയും കൊച്ചിൻ ഫിലിം സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ " പാപ്പ ബുക്ക" ഫിലിം പ്രദർശനു ശേഷം നടന്ന ഓപ്പൺ ഫോറത്തിൽ സംസാരിക്കുകയായിരുന്നു ഡോ. ബിജു.
സഖ്യകക്ഷികൾക്ക് വേണ്ടി ഇന്ത്യയിൽ നിന്നും യുദ്ധത്തിനു പോയി തിരിച്ചുവരാത്ത പട്ടാളക്കാരുടെ മറക്കപ്പെട്ട സത്യങ്ങളെ തേടി രണ്ട് ഇന്ത്യൻ ചരിത്രകാരന്മാർ പപ്പുയ് ന്യൂ ഗിനിയയിൽ നടത്തുന്ന യാത്രയാണ് സിനിമയുടെ പ്രമേയം.
അവിടെയുള്ള സർവകലാശാലയിലെ 60 ഓളം വിദ്യാർത്ഥികളാണ് ഈ സിനിമയുടെ റിസർച്ചിനും ഭാഷ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കും സഹായിച്ചത്. അവർക്ക് ഇത് ഒരു പഠനാനുഭവം ആയിരുന്നു, എന്നാൽ ഇന്ന് അവരിൽ പലരും ഷോർട്ട് ഫിലിമുകളും മറ്റും ചെയ്യുന്നു എന്നതാണ് തങ്ങൾക്ക് ആ ജനതയ്ക്ക് നൽകുവാൻ സാധിച്ചതെന്നും അതിൽ അഭിമാനം ഉണ്ടെന്ന് ഡോ. ബിജു പറഞ്ഞു.
യുദ്ധം സിനിമയുടെ പിന്നിലെ പ്രമേയമാണെന്നും യുദ്ധം എന്നത് ലോകരാജ്യങ്ങളിൽ കൂടിക്കൊണ്ടിരിക്കുന്നു, ഏതൊക്കെ രാജ്യങ്ങൾ തമ്മിൽ എപ്പോൾ യുദ്ധം ഉണ്ടാകുമെന്ന് പ്രവചിക്കാൻ സാധിക്കാത്ത കാലമാണെന്നും അദ്ദേഹം പറഞ്ഞു.
അർത്ഥവത്തായ സിനിമ (മീനിങ് ഫുൾ ഫിലിം ) ചെയ്യുന്നതിൽ ആണ് താല്പര്യം എന്നും അതുകൊണ്ടുതന്നെയാണ് " പാപ്പ ബുക്ക" യുടെ അഭിനയത്തോടൊപ്പം നിർമ്മാണത്തിലും സഹകരിച്ചതെന്ന് നടൻ പ്രകാശ് ബാരെ അഭിപ്രായപ്പെട്ടു. കാലഘട്ടത്തിനും അപ്പുറം വ്യാപിച്ച് കിടക്കുന്ന സിനിമയാണിത് അതുകൊണ്ടുതന്നെ നിർമ്മാണത്തിനും അതിനുശേഷം ഉള്ള കാര്യങ്ങൾക്കും വലിയ സാമ്പത്തികം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി എം ഐ, പ്രകാശ് ബാരെ, ക്യാമറാമാൻ യെദു രാധാകൃഷ്ണൻ, സനു പി. ( സൗണ്ട്) , ലൈൻ പ്രൊഡ്യൂസർ എൽദോ സെൽവരാജ്, കൊച്ചിൻ ഫിലിം സൊസൈറ്റി സെക്രട്ടറി വി. എ,ബാലചന്ദ്രൻ, ടി. കലാധരൻ എന്നിവർ പ്രസംഗിച്ചു. ഡോ. ബിജുവിനെ ടി കലാധരൻ മെമെന്റോ നൽകി ആദരിച്ചു. സിനിമയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും മെമെന്റോ നൽകി ആദരിച്ചു.








