02:22pm 13 November 2025
NEWS
'പങ്ക് 2025' : ഭിന്നശേഷിയുള്ള യുവതികളെയും യുവാക്കളെയും ലക്ഷ്യം വെച്ച് സൗജന്യ പരിശനം നൽകുന്നു
12/11/2025  04:08 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
 പങ്ക് 2025 : ഭിന്നശേഷിയുള്ള യുവതികളെയും യുവാക്കളെയും ലക്ഷ്യം വെച്ച് സൗജന്യ പരിശനം നൽകുന്നു

പാലക്കാട് /മലപ്പുറം/എറണാകുളം: ഭിന്നശേഷിയുള്ള യുവതികളെയും യുവാക്കളെയും ലക്ഷ്യം വെച്ച് 'പങ്ക് 2025' പ്രോഗ്രാമിന്റെ ഭാഗമായി  റീറ്റെയിൽ മാനേജ്‌മെന്റ് പരിശീലനത്തിൽ സൗജന്യ പരിശനം നൽകുന്നു.  45 ദിവസം നീണ്ടുനിൽക്കുന്ന ഈ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് റീട്ടെയിൽ സെക്ടറിൽ തൊഴിൽ കണ്ടെത്തുന്നതിനായി സഹായം നൽകും. പരശീലനവും, താമസവും ഭക്ഷണവും പൂർണ്ണമായും സൗജന്യമാണ്. 18 വയസ് മുതൽ 35 വയസ്സുവരെയുള്ള യുവാക്കൾക്കാണ്  പരിശീലനത്തിന് അവസരം. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള യുവതി യുവാക്കൾക്ക്  പരിശീലനം കൊടുക്കുന്നു.  തിരഞ്ഞെടുക്കപ്പെടുന്ന 150 പേർക്കാണ് പ്രവേശനം . കൂടുതൽ വിവരങ്ങൾക്ക് സെൻ്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗ്, 
വല്ലങ്ങി, നെന്മാറ. ഫോൺ 7356602396 എന്ന വിലാസത്തിൽ 2025 November 20ന് മുൻപ് രജിസ്റ്റർ ചെയ്യേണ്ടതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img