02:05am 30 April 2026
NEWS
പ്രശസ്ത നടൻ പങ്കജ് ധീർ അന്തരിച്ചു
15/10/2025  02:51 PM IST
nila
 പ്രശസ്ത നടൻ പങ്കജ് ധീർ അന്തരിച്ചു

 പ്രശസ്ത നടൻ പങ്കജ് ധീർ അന്തരിച്ചു. അർബുദബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. 68 വയസ്സായിരുന്നു. ബി.ആർ. ചോപ്രയുടെ 'മഹാഭാരത'ത്തിൽ കർണ്ണനായി അഭിനയിച്ചതോടെയാണ് താരം ജനമനസുകളിൽ ഇടംനേടിയത്.

മാസങ്ങൾക്ക് മുമ്പ് രോഗം മൂർച്ചിച്ചതിന് പിന്നാലെ അദ്ദേഹം ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതിനുശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു.

ധീറിന്റെ മരണവാർത്ത സ്ഥിരീകരിച്ചുകൊണ്ട് CINTAA(സിനി & ടിവി ആർട്ടിസ്റ്റ്സ് അസോസിയേഷൻ) ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. ‘അതീവ ദുഃഖത്തോടെയും വേദനയോടെയും പങ്കജ് ധീറിന്റെ മരണം അറിയിക്കുന്നു. സംസ്കാര ചടങ്ങുകൾ ബുധനാഴ്ച വൈകീട്ട് 4.30-ന് മുംബൈയിൽ നടക്കും’, പ്രസ്താവനയിൽ പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img