07:09pm 14 November 2026
NEWS
മഞ്ഞപ്രയിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ജന്മദിന അനുസ്മരണം നടത്തി
14/11/2026  05:50 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മഞ്ഞപ്രയിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ജന്മദിന അനുസ്മരണം നടത്തി
HIGHLIGHTS

മഞ്ഞപ്ര പത്താം വാർഡ് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ചനെഹ്റു ജന്മദിന അനുസ്‌മരണ സമ്മേളനം ഫെഡറൽ ബാങ്ക് റിട്ടേ യേർഡ് മാനേജർഅലക്സ് വി. ജോൺ വടക്കുഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു.

മഞ്ഞപ്ര : ആധുനിക ഇന്ത്യയുടെ ശിൽപിയും പ്രഥമപ്രധാനമന്ത്രിയുമായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനം മഞ്ഞപ്ര മണ്ഡലം പത്താം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.നെഹ്റുവിൻ്റെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി അനുസ്‌മരണ സമ്മേളനം സംഘടിപ്പിച്ചു.സ്വാതന്ത്ര്യ സമരത്തിൽ അദ്ധേഹം വഹിച്ച നിർണായക പങ്കും സ്വതന്ത്ര ഇന്ത്യയുടെ പുരോഗതിക്കും ജനാധിപത്യ മൂല്യങ്ങൾക്കും ശാസ്ത്ര സാങ്കേതിക വളർച്ചയ്ക്കും നൽകിയ സംഭാവനകളും യോഗത്തിൽ അനുസ്‌മരിച്ചു.കുട്ടികളോടുള്ള നെഹ്റുവിൻ്റെ പ്രത്യേക സ്‌നേഹവും കരുതലും അദ്ധേഹത്തെ ചാച്ചാജീ എന്ന പേരിൽ ജനകീയനാക്കിയതും യോഗം അനുസ്‌മരിച്ചു.കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവകാശങ്ങൾക്കും ക്ഷേമത്തിനും അദ്ധേഹം നൽകിയ പ്രാധാന്യം പുതു തലമുറയ്ക്ക് എന്നും മാതൃകയാണെന്ന് യോഗം വിലയിരുത്തി .നെഹ്റുവിൻ്റെ മതേതര കാഴ്ചപ്പാടുകളും ജനാധിപത്യ വിശ്വാസങ്ങളും രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ ഇന്നത്തെ തലമുറ പ്രതിജ്‌ഞാ ബന്ധരാകണമെന്നും യോഗം ആഹ്വാനം ചെയ്തു.ഫെഡറൽ ബാങ്ക് റിട്ടേയേർഡ് മാനേജർ അലക്സ് വി . ജോൺ വടക്കുഞ്ചേരി നിർവ്വഹിച്ചു.വാർഡ് പ്രസിഡൻറ് എം. സി ഇട്ടിയച്ചൻ മുടേരിപ്പടി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻറ് രാജൻ പല്ലൂർ മുഖ്യപ്രഭാഷണം നടത്തി. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.വി സെബാസ്‌റ്റ്യൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്ററ് ബിജി സാജു, ബ്ലോക്ക് പഞ്ചായത്തംഗം സിജു ഈരാളി, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ സാജു കോളാട്ടുകുടി, സരിത സുനിൽ ഇളയിടത്ത്, കർഷക കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് തോമസ് ചെന്നേക്കാടൻ, ഡി കെടിഎഫ് ബ്ലോക്ക് പ്രസിഡൻറ് ബിജു നെറ്റിക്കാടൻ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി അലക്സ് ആൻറു , നേതാക്കളായബൈജു കൈതാരത്ത്,കെ സോമശേഖരൻപിള്ള, പൗലോസ് കീഴ്ത്തറ, എം.ഇ സെബാസ്‌റ്റ്യൻ, ഷീല മനോജ്, ജിജോ മാണിക്കത്താൻ, വിശ്വനാഥമേനോൻ കാപ്പിള്ളിൽ, ആൻ്റു തോട്ടുങ്ങ, ഇ.പി സുനിൽകുമാർ, ജോസ് തോട്ടക്കര, വർക്കി ഓലിയപ്പുറം ,കെ .ഒ ലൂവീസ് എന്നിവർ പ്രസംഗിച്ചു.പതാക ഉയർത്തൽ, പുഷ്പാർച്ചന, തിരികത്തിക്കൽ, ജന്മദിന അനുസ്മരണ പ്രഭാഷണങ്ങൾ, സർവ്വമത പ്രാർത്ഥന,മധുര പലഹാര വിതരണം എന്നിവ ഉണ്ടായിരുന്നു.

 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img