05:07am 10 September 2026
NEWS
പാണ്ടനാട് ഗ്രാമപഞ്ചായത്ത് ബജറ്റ്
04/03/2026  08:34 PM IST
nila
പാണ്ടനാട് ഗ്രാമപഞ്ചായത്ത് ബജറ്റ്

 

പാണ്ടനാട് ഗ്രാമപഞ്ചായത്തിന്റെ സുസ്ഥിരവികസനം ലക്ഷ്യമിട്ടുകൊണ്ട് ഉല്പാദനം, സേവനം, പശ്ചാത്തലം മേഖലകളിൽ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കേണ്ട പദ്ധതികൾക്ക് തുക വകയിരുത്തിക്കൊണ്ട് 189393784/- രൂപ വരവും 183922989/- രൂപ ചെലവും 5470795/- രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് ഗീവർഗീസ് പി ജി അവതരിപ്പിച്ചു. ബജറ്റിൽ സേവന മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നു. വിവിധ ഭവന പദ്ധതികൾക്കായി  11548600/- രൂപ ബജറ്റിൽ വകയിരുത്തിയിരിക്കുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി കുഞ്ഞുകുഞ്ഞ് പി കെ യുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാകുമാരി എം കെ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റീനാവർഗീസ്, ആരോഗ്യം വിദ്യാഭ്യാസം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോൺ മാത്യു.ഇ പഞ്ചായത്തംഗങ്ങളായ ടിറ്റി എം വർഗീസ്, ഷൈലജ രഘുറാം,  ശ്രീകല ശിവനുണ്ണി,  ഈപ്പൻ കെ ഫിലിപ്പ്,  എൻ എ ജോസഫ്,     റ്റി ഡി മോഹനൻ, സുനുകുമാർ റ്റി കെ,  ശുഭ എസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ലത.എൽ, അസിസ്റ്റന്റ് സെക്രട്ടറി ഡേവിഡ് ജോസ് കെ ജി, മറ്റ് നിർവ്വഹണ ഉദ്യോഗസ്ഥരും പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img