NEWS
ഗ്രാമപഞ്ചായത്തംഗം ജീവനൊടുക്കി
26/08/2025 09:16 AM IST
nila

ആര്യനാട് ഗ്രാമപഞ്ചായത്തിലെ വനിതാ മെമ്പർ ആത്മഹത്യ ചെയ്തു. ആര്യനാട് കോട്ടയ്ക്കകം വാർഡ് മെമ്പറായ ശ്രീജയാണ് ആസിഡ് കുടിച്ച് ജീവനൊടുക്കിയത്. രാവിലെ വീട്ടിൽവച്ച് ആസിഡ് കുടിക്കുകയായിരുന്നു. ഇതുകണ്ട് വീട്ടുകാർ ഉടൻതന്നെ ആര്യനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം.
കടുത്ത സാമ്പത്തിക പ്രശ്നമാണ് ശ്രീജയുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശ്രീജ മുൻപും ആത്മഹത്യാശ്രമം നടത്തിയിട്ടുള്ളതായി നാട്ടുകാർ പറയുന്നു. മൃതദേഹം ആര്യനാട് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











