04:37am 21 October 2026
NEWS
പനമരം പഞ്ചായത്തിൽ തൃണമൂൽ കോൺ​ഗ്രസ് പിന്തുണയോടെ ഭരണം പിടിച്ച് യുഡിഎഫ്

30/01/2025  02:57 PM IST
nila
പനമരം പഞ്ചായത്തിൽ തൃണമൂൽ കോൺ​ഗ്രസ് പിന്തുണയോടെ ഭരണം പിടിച്ച് യുഡിഎഫ്

കൽപറ്റ: പനമരം പഞ്ചായത്തിൽ ഇടത് മുന്നണിക്ക് ഭരണം നഷ്ടമായി. തൃണമൂൽ കോൺ​ഗ്രസ് പിന്തുണയോടെയാണ് യുഡിഎഫ് ഭരണം തിരിച്ചുപിടിച്ചത്. എൽഡിഎഫ് ബാനറിൽ മത്സരിച്ച് ജയിച്ച പതിനൊന്നാം വാർഡ് അംഗമായ ബെന്നി തൃണമൂൽ കോൺഗ്രസിൽ ചേർന്നു യുഡിഎഫിനു വോട്ട് ചെയ്യുകയായിരുന്നു. ലക്ഷ്മി ആലക്കമറ്റം ആണു പുതിയ പ്രസിഡന്റ്. 

യുഡിഎഫ് സ്ഥാനാർഥി 12 വോട്ടും എൽഡിഎഫ് സ്ഥാനാർഥി 10 വോട്ടും നേടി. നേരത്തെ, തദ്ദേശ തിരഞ്ഞെടുപ്പിൽ പഞ്ചായത്തിൽ ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലാത്തതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് സിപിഎമ്മിലെ ആസ്യ പ്രസിഡന്റായത്. പിന്നീട് പ്രസിഡന്റിനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയായിരുന്നു.

അവിശ്വാസ പ്രമേയത്തിൽ യുഡിഎഫിനു പിന്തുണ നൽകിയ ബെന്നി ചെറിയാനെ മർദിച്ച കേസിൽ സിപിഎം–ഡിവൈഎഫ്ഐ പ്രവർത്തകരായ 7 പേർക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Wayanad
img