10:54am 21 October 2026
NEWS
റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇരുചക്രവാഹനമിടിച്ച് യുവതിക്ക് ദാരുണാന്ത്യം
13/08/2026  05:01 PM IST
nila
റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇരുചക്രവാഹനമിടിച്ച് യുവതിക്ക് ദാരുണാന്ത്യം

പനമരം (വയനാട്): റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇരുചക്രവാഹനം ഇടിച്ച് ഗുരുതരമായി പരുക്കേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു. കരണി പടാരിക്കുന്ന് ഒണ്ടംമ്പെട്ടി ശ്രീജിത്തിന്റെ ഭാര്യ സി.ഡി. ദിനൂപ (31) ആണ് മരിച്ചത്.

കരിമ്പുമ്മലിലെ ബൈക്ക് ഷോറൂമിലെ ജീവനക്കാരിയായിരുന്നു ദിനൂപ. ബുധനാഴ്ച വൈകിട്ട് ആറരയോടെ ഷോറൂമിന് മുന്നിലായിരുന്നു അപകടം. ബസിൽ കയറുന്നതിനായി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ഇരുചക്രവാഹനം ദിനൂപയെ ഇടിച്ചത്.

ഗുരുതരമായി പരുക്കേറ്റ ദിനൂപയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Wayanad
img